രാഹുലും പ്രിയങ്കയും ഇല കണ്ട് വിളയറിഞ്ഞാല് അന്ന് ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും; കേന്ദ്രമന്ത്രി
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിലൂടെ ഇരുവരും രാജ്യത്തെ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും ഷെഖാവത്ത് പറഞ്ഞു. ആടിനെയും ചെമ്മരിയാടിനെയും വേര്തിരിച്ചറിയില്ലാത്തവരാണ് രാഹുലും പ്രിയങ്കയും ഈ സഹോദരങ്ങള്‍ ഏതെങ്കിലുമൊരു ഇല നോക്കി വിളയേതാണെന്ന് പറഞ്ഞാന്‍ താന്‍ അന്ന് രാഷ്ട്രീയം വിടുമെന്നും ഷെഖാവത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഖേതി ബച്ചാവോ യാത്രയെ വിമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. […]

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിലൂടെ ഇരുവരും രാജ്യത്തെ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും ഷെഖാവത്ത് പറഞ്ഞു.
ആടിനെയും ചെമ്മരിയാടിനെയും വേര്തിരിച്ചറിയില്ലാത്തവരാണ് രാഹുലും പ്രിയങ്കയും ഈ സഹോദരങ്ങള്‍ ഏതെങ്കിലുമൊരു ഇല നോക്കി വിളയേതാണെന്ന് പറഞ്ഞാന്‍ താന്‍ അന്ന് രാഷ്ട്രീയം വിടുമെന്നും ഷെഖാവത്ത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഖേതി ബച്ചാവോ യാത്രയെ വിമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ഇതിന് പുറമെ രാജ്യവ്യാപക പ്രതിഷേധവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ബിജെപിയുടെ കര്‍ഷക വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഷെഖാവത്ത്.