Top

ഇന്ത്യയിലെത്തിച്ചാല്‍ നീരവ് മോദിയുടെ മാനസികാരോഗ്യം തകരും; ആത്മഹത്യ പ്രവണതയെന്ന് അഭിഭാഷകന്‍

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അഭിഭാഷകന്‍. നീരവ് മോദി ആത്മഹത്യാ മനോഭാവം കാണിക്കുന്നയാളാണെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് വെല്ലുവിളിയാണെന്നും ലണ്ടനിലെ കോടതിയില്‍ നടന്ന വാദത്തിനിടെ ഇന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ആര്‍തര്‍ ജയിലിലായിരിക്കും നീരവ് മോദി കഴിയേണ്ടിവരികയെന്നും അവടുത്തെ അവസ്ഥ മോശമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആര്‍തര്‍ റോഡ് ജയിലില്‍ അദ്ദേഹത്തിന് വേണ്ട […]

22 July 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിലെത്തിച്ചാല്‍ നീരവ് മോദിയുടെ മാനസികാരോഗ്യം തകരും; ആത്മഹത്യ പ്രവണതയെന്ന് അഭിഭാഷകന്‍
X

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അഭിഭാഷകന്‍. നീരവ് മോദി ആത്മഹത്യാ മനോഭാവം കാണിക്കുന്നയാളാണെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് വെല്ലുവിളിയാണെന്നും ലണ്ടനിലെ കോടതിയില്‍ നടന്ന വാദത്തിനിടെ ഇന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ആര്‍തര്‍ ജയിലിലായിരിക്കും നീരവ് മോദി കഴിയേണ്ടിവരികയെന്നും അവടുത്തെ അവസ്ഥ മോശമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആര്‍തര്‍ റോഡ് ജയിലില്‍ അദ്ദേഹത്തിന് വേണ്ട കരുതല്‍ ലഭിക്കില്ല. അവിടം കൊവിഡ് ബാധയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ നീരവിന് ലഭിക്കില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേർത്തു. നിലവില്‍ നീരവ് മോദി ലണ്ടനിലെ വാന്റ്‌സ്‌വര്‍ത്ത് ജയിലില്‍ വിചാരണ തടവിലാണ്.

Popular Stories

    Next Story