‘മാണി സി കാപ്പന് തയ്യാറെങ്കില്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും’; എം എം ഹസന്
മാണി സി കാപ്പന് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. എല്‍ഡിഎഫിനെതിരെ പരസ്യ പ്രസ്താവനയുമായി പാലാ എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. നിയമസഭ സ്പീക്കര്‍ സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് എം എം ഹസന് പറഞ്ഞു. സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത് വഴി രാഷ്ട്രീയ പ്രേരിതമായി പദവി വിനിയോഗിച്ചു. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള നടപടി ആണ് വിജിലന്‍സ് അന്വേഷണം. മുന്‍പ് തള്ളി കളഞ്ഞ […]

മാണി സി കാപ്പന് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. എല്‍ഡിഎഫിനെതിരെ പരസ്യ പ്രസ്താവനയുമായി പാലാ എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. നിയമസഭ സ്പീക്കര്‍ സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് എം എം ഹസന് പറഞ്ഞു. സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത് വഴി രാഷ്ട്രീയ പ്രേരിതമായി പദവി വിനിയോഗിച്ചു. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള നടപടി ആണ് വിജിലന്‍സ് അന്വേഷണം. മുന്‍പ് തള്ളി കളഞ്ഞ കേസാണിതെന്നും എം എം ഹസന് പ്രതികരിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കേരള നിയമസഭയുടെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തി രാഷ്ട്രീയ പ്രതികരമാണെന്ന യുഡിഎഫിന്റെ വാദം ശരി വെക്കുന്നതാണ് കൂടുതല്‍ രേഖകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി.
എം എം ഹസന്
നിയമസഭ സ്പീക്കര്‍ വിവാദ നായകനായി മാറി. ലൈഫ് മിഷന് വിഷയം തെറ്റായി വ്യാഖ്യാനിച്ചു. ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് ലൈഫ് മിഷനിലാണ്. അതുകൊണ്ട് തന്നെയാണ് ലൈഫ് മിഷന് പിരിച്ചു വിടണമെന്ന് പറഞ്ഞതെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാലാ സീറ്റ് മാണി സി കാപ്പന് നല്‍കിയില്ലെങ്കില്‍ കാപ്പന് എന്‍സിപി വിട്ട് യുഡിഎഫിലെത്തി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാലാ സംരക്ഷിക്കുമെന്ന് ജോസ് കെ മാണിയും പാലാ ചങ്കാണ്, വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും മുന്‍പ് പറഞ്ഞിരുന്നു.
പാല മുന്‍സിപാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് എന്‍സിപിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതിയുമായാണ് മാണി സി കാപ്പന് ഇന്ന് രംഗത്തെത്തിയത്. തങ്ങളെ തഴഞ്ഞതില്‍ എല്‍ഡിഎഫിനെതിരെ പാര്‍ട്ടിയ്ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും മാണി സി കാപ്പന് അറിയിച്ചു.
തെരഞ്ഞെടുപ്പായതിനാല്‍ പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് നീതിപുലര്‍ത്താത്ത സാഹചര്യത്തില്‍ മുന്നണിയെ ശക്തമായ പ്രതിഷേധം അറിയിക്കും. തെരഞ്ഞെടുപ്പില്‍ പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. എല്‍ഡിഎഫ് ഞങ്ങളോട് കാണിച്ച അവഹേളനത്തോട് ശക്തമായ പ്രതിഷേധമുണ്ട്. ഒമ്പത് പഞ്ചായത്തിലും ഒരു മുന്‍സിപ്പാലിറ്റിയിലും ഞാന്‍ ലീഡ് ചെയ്തതാണ്. അവിടെ ആകെ രണ്ട് സീറ്റ് മാത്രമാണ് എല്‍ഡിഎഫ് തന്നത്. പാലായില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം കഴിഞ്ഞവര്‍ഷം 400ലധികം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയ്ക്ക് ഇത്തവണ 165 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കുമെന്നും പാലാ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
- TAGS:
- LDF
- Mani C Kappan
- MM hassan
- NCP
- UDF