Top

‘ജീവിച്ചിരുന്നെങ്കില്‍ അംബേദ്കറെയും ബിജെപി പാക് അനുകൂലിയാക്കുമായിരുന്നു’; വിമര്‍ശനവുമായി മെഹബൂബ മുഫ്തി

ഇന്ത്യന്‍ ഭരണഘടനാശില്‍പി ബി ആര്‍ അംബേദ്കര്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ബിജെപി പാകിസ്ഥാന്‍ അനുകൂലിയാക്കുമായിരുന്നെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. അംബേദ്കര്‍ രൂപം കൊടുത്ത ഭരണഘടന ഉറപ്പുനല്‍കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പുനപരിശോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ പ്രസ്താവനയെ ‘പാക് അനുകൂല’ പരാമര്‍ശമാക്കിയുള്ള സംഘപരിവാര്‍ തീവ്രവലതുപക്ഷ പ്രചാരണം ശക്തമാകുന്നതിനിടെയാണ് […]

13 Jun 2021 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജീവിച്ചിരുന്നെങ്കില്‍ അംബേദ്കറെയും ബിജെപി പാക് അനുകൂലിയാക്കുമായിരുന്നു’;  വിമര്‍ശനവുമായി മെഹബൂബ മുഫ്തി
X

ഇന്ത്യന്‍ ഭരണഘടനാശില്‍പി ബി ആര്‍ അംബേദ്കര്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ബിജെപി പാകിസ്ഥാന്‍ അനുകൂലിയാക്കുമായിരുന്നെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. അംബേദ്കര്‍ രൂപം കൊടുത്ത ഭരണഘടന ഉറപ്പുനല്‍കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പുനപരിശോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ പ്രസ്താവനയെ ‘പാക് അനുകൂല’ പരാമര്‍ശമാക്കിയുള്ള സംഘപരിവാര്‍ തീവ്രവലതുപക്ഷ പ്രചാരണം ശക്തമാകുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.

ഒരു ക്ലബ്ഹൗസ് സംഭാഷത്തിനിടെയാണ് ദിഗ്വിജയ് സിംങ് 370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുനഃപ്പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ടത്. സിംങിന്റെ സംഭാഷണത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് സാമൂഹമാധ്യമങ്ങളില്‍ വന്നത്.

എന്നാല്‍ ദിഗ്വിജയ് സിംങ് സംഭാഷണം നടത്തിയത് പാകിസ്താന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനോടായിരുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പാകിസ്ഥാനുമായി കരാറിലേര്‍പ്പെട്ട് സിംങ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് സിംങിന്റെ സംഭാഷണം സംബന്ധിച്ച് പ്രസ്താവന ഇറക്കാന്‍ സോണിയ ഗാന്ധിയോടും രാഹുലിനോടും ബി ജെ പി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.

അതേസമയം നിരക്ഷരകൂട്ടത്തിന് ‘ചെയ്യും’, ‘പരിഗണിക്കും’ എന്നീ വാക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്ന് സിംങ് ബിജെപിയുടെ ആരോപണത്തെ പരിഹസിച്ചു.

Also Read: ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദുഐക്യവേദി; പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

Next Story