നെടുങ്കണ്ടം മരംമുറിയില്‍ നിര്‍ണ്ണായക തെളിവ്: മരങ്ങള്‍ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് പിടികൂടി
ഇടുക്കി നെടുങ്കണ്ടം മരംമുറി കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു. മരങ്ങള്‍ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് സംഘം പിടികൂടി. ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറിയാണ് വനം വകുപ്പ് പിടികൂടിയത്. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറിയാണ് കണ്ടെടുത്തത്. മൊഴി രേഖപ്പെടുത്തുന്നതിനായി കരാറുകാരനോട് ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പട്ടിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ […]
13 Jun 2021 2:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി നെടുങ്കണ്ടം മരംമുറി കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു. മരങ്ങള്‍ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് സംഘം പിടികൂടി. ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറിയാണ് വനം വകുപ്പ് പിടികൂടിയത്. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറിയാണ് കണ്ടെടുത്തത്.
മൊഴി രേഖപ്പെടുത്തുന്നതിനായി കരാറുകാരനോട് ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പട്ടിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. മൂന്നാര്‍ ഡി എഫ് ഒയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.
ALSO READ: ‘സ്ത്രീകളെ പൂജാരികളാക്കുന്നത് ആചാരലംഘനം’; തമിഴ്നാട്ടില്‍ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്
എന്നാല്‍ പരിശോധന സമയത്ത് കരാറുകാരന് സ്ഥലത്തില്ലായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണന്നാണ് ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. വീടിനു സമീപം നടത്തിയ തെരച്ചിലിലാണ് ടിപ്പര്‍ ലോറി കണ്ടെടുത്തത്. എന്നാല്‍ മുറിച്ച് കടത്തിയ മരങ്ങള്‍ ഇതുവരെ കണ്ടെടുക്കുവാനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ: മരം മുറി വിവാദം: ക്രൈം ബ്രാഞ്ച് സംഘത്തെ ഐജി സ്പര്‍ജന്‍ കുമാര്‍ നയിക്കും; പരിശോധിക്കുക ഗൂഢാലോചന