Top

കട്ടപ്പനയില്‍ പീഡനത്തിരയായ പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി ഒളിവില്‍

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ശരീരത്തില്‍ 65 ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയാണ്. കുട്ടി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നരിയാമ്പാറയിലെ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് വരികെയാണ്. നിലവില്‍ പ്രതി ഒളിവിലാണ് അതിനാല്‍ അറസ്റ്റ് വൈകുമെന്നാണ് കരുതുന്നത്.

23 Oct 2020 9:41 AM GMT

കട്ടപ്പനയില്‍ പീഡനത്തിരയായ പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി ഒളിവില്‍
X

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ശരീരത്തില്‍ 65 ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയാണ്. കുട്ടി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.


നരിയാമ്പാറയിലെ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് വരികെയാണ്. നിലവില്‍ പ്രതി ഒളിവിലാണ് അതിനാല്‍ അറസ്റ്റ് വൈകുമെന്നാണ് കരുതുന്നത്.

Next Story