Top

‘മകനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടി തൂക്കിയത്’; ഗുരുതര ആരോപണവുമായി കട്ടപ്പന പീഡനക്കേസ് പ്രതിയുടെ പിതാവ്

ഇടുക്കി: കട്ടപ്പനയിലെ നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ‘മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചതാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്‍ ഇടപെട്ട് മനുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. […]

7 Nov 2020 12:06 AM GMT

‘മകനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടി തൂക്കിയത്’; ഗുരുതര ആരോപണവുമായി കട്ടപ്പന പീഡനക്കേസ് പ്രതിയുടെ പിതാവ്
X

ഇടുക്കി: കട്ടപ്പനയിലെ നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

‘മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചതാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്‍ ഇടപെട്ട് മനുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ സമ്മര്‍ദത്തില്‍ ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണ്.’ മനുവിന്റെ കുടുംബം ആരോപിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന മനുവിന്റെ ആത്മഹത്യത്തിയില്‍ ബിജെപിക്കും പങ്കുണ്ടെന്ന് പിതാവ് മനോജ് ആരോപിച്ചു. പ്രശ്‌നത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചുവെന്നും നവമാധ്യമങ്ങളിലൂടെയുള്ള ബിജെപിയുടെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും മനോജ് ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ വൈകിയും തിരിച്ചുവരാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ നടത്തിയ തിരച്ചലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

Next Story