ചരിത്രത്തിലാദ്യമായി വോട്ട് ചെയ്ത് മലമ്പണ്ടാര വിഭാഗക്കാര്‍
ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മലമ്പണ്ടാര വിഭാഗക്കാര്‍. ഇവരില്‍ വോട്ടവകാശമുള്ള 31 പേരില്‍ 17 പേരാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്തത്.കാടുകളില്‍ മാത്രം താമസിച്ചുവരുന്ന ഈ വിഭാഗക്കാരില്‍ 14 പേര് വനത്തിനുള്ളില്‍ ആയതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്താഞ്ഞത്.വണ്ടിപെരിയാര്‍ പഞ്ചായത്തിലെ സത്രം ബൂത്തിലാണ് ഒന്‍പത് പേര് വോട്ട് ചെയ്തത്. എട്ട് പേര് വള്ളിക്കടവ് ബൂത്തിലും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു. ഉള്‍വനങ്ങളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ച് അത് വില്‍പ്പന നടത്തിയാണ് ഇക്കൂട്ടര്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് വോട്ടവകാശം […]

ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മലമ്പണ്ടാര വിഭാഗക്കാര്‍. ഇവരില്‍ വോട്ടവകാശമുള്ള 31 പേരില്‍ 17 പേരാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്തത്.
കാടുകളില്‍ മാത്രം താമസിച്ചുവരുന്ന ഈ വിഭാഗക്കാരില്‍ 14 പേര് വനത്തിനുള്ളില്‍ ആയതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്താഞ്ഞത്.
വണ്ടിപെരിയാര്‍ പഞ്ചായത്തിലെ സത്രം ബൂത്തിലാണ് ഒന്‍പത് പേര് വോട്ട് ചെയ്തത്. എട്ട് പേര് വള്ളിക്കടവ് ബൂത്തിലും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു.
ഉള്‍വനങ്ങളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ച് അത് വില്‍പ്പന നടത്തിയാണ് ഇക്കൂട്ടര്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി സ്ഥലത്തെ പ്രൊമോട്ടര്‍ പിജി പ്രേമ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ച്ച രാത്രിയാണ് ഇവര്‍ കാട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ വണ്ടിപ്പെരിയാറിലെത്തി പരമ്പരാഗത വസ്ത്രങ്ങള്‍ മാറി സാരിയും ഷര്‍ട്ടും മുണ്ടും ധരിച്ചായിരുന്നു ബൂത്തുകളിലേക്ക് പോയത്.
- TAGS:
- local body elections