Top

ജോമോള്‍ കൈവെട്ട് കേസില്‍ മുമ്പും പ്രതി; സംഭവം വിശദീകരിച്ച് മനുവിന്റെ സുഹൃത്ത്

ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ സുഹൃത്ത് ജിബിന്‍. പ്രകോപനമില്ലാതെയാണ് ജോമോള്‍ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവര്‍ ഇത്തരത്തില്‍ കൈ വെട്ടിയിട്ടുണ്ടെന്നും ജിബിന്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അക്രമിച്ചിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിന്‍ പറയുന്നു. വീട്ടിലെ വളര്‍ത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും ജിബിന്‍ വ്യക്തമാക്കി. ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ‘പത്ത് […]

18 Jun 2021 1:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോമോള്‍ കൈവെട്ട് കേസില്‍ മുമ്പും പ്രതി; സംഭവം വിശദീകരിച്ച് മനുവിന്റെ സുഹൃത്ത്
X

ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ സുഹൃത്ത് ജിബിന്‍. പ്രകോപനമില്ലാതെയാണ് ജോമോള്‍ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവര്‍ ഇത്തരത്തില്‍ കൈ വെട്ടിയിട്ടുണ്ടെന്നും ജിബിന്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അക്രമിച്ചിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിന്‍ പറയുന്നു. വീട്ടിലെ വളര്‍ത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും ജിബിന്‍ വ്യക്തമാക്കി.

ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

‘പത്ത് വര്‍ഷം മുമ്പ് എന്റെ അച്ഛന്റെ വലത് കൈ വെട്ടികളഞ്ഞു. കൈ തൂങ്ങിപോയി. ശേഷം തുന്നിചേര്‍ക്കുകയായിരുന്നു. ഞങ്ങള്‍ടെ വീട്ടില്‍ രണ്ട് പട്ടികുഞ്ഞുങ്ങളുണ്ടായിരുന്നു. പട്ടിയെ അഴിച്ച് വിടാറുണ്ടായിരുന്നില്ല. എന്നാല്‍ പട്ടിയെ കൊണ്ട് ഭയങ്കര ശല്യമാണെന്ന് പറഞ്ഞ് ജോമോള്‍ വാര്‍ഡ് മെമ്പര്‍ക്ക് പരാതി കൊടുത്തു. എന്നാല്‍ അഴിച്ചുവിടാത്ത പട്ടിയെ കൊണ്ട് നിങ്ങള്‍ക്ക് എന്ത് പ്രശ്‌നമാണെന്ന് ചോദിച്ചു. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. അത് കഴിഞ്ഞ് വൈകുന്നേരം ഒരു ഏഴ് മണിക്ക് ഇവര് ഭര്‍ത്താവുമായിട്ട് ഒരു വാക്കത്തി എടുത്ത് വഴിയില്‍ നിന്നു. അന്ന് വെട്ടിയിട്ട് ഒരു ചെറിയ പാടുണ്ടായി. ഇതുമായി നേരെ പൊലീസ് സ്റ്റേഷനില്‍ പോയി. പൊലീസ് ഒരു പരാതി നല്‍കാന്‍ പറഞ്ഞു. അതേ പൊലീസുകാര് പിറ്റേ ദിവസം അമ്മയോട് മോശമായി പറഞ്ഞു. ഞങ്ങള്‍ പരാതിക്കാരല്ലേയെന്ന് ചോദിച്ചപ്പോള്‍ അതിനൊന്നും വാല്യൂ ഇല്ലെന്നാണ് പറഞ്ഞത്.’ ജിബിന്‍ പറഞ്ഞു.

പുതിയ പ്രസിഡന്റിനായി ഇറാന്‍ വോട്ട് രേഖപ്പെടുത്തുന്നു; മുന്‍തൂക്കം തീവ്ര പക്ഷത്തിന്

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു ജേമോള്‍ മനുവിനെ അക്രമിച്ചത്. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ജോമാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം നില നിന്നിരുന്നതായും പോലീസ് പറഞ്ഞു.

Next Story