Top

‘ഇടുക്കി കോണ്‍ഗ്രസിന് താഴേത്തട്ട് മുതല്‍ അഴിച്ചുപണി ആവശ്യമുണ്ട്‌’; രാജി സന്നദ്ധതയറിയിച്ച്‌ ഡിസിസി പ്രസിഡന്റ്

ഇടുക്കി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍. ജില്ലയിലുംകോണ്‍ഗ്രസ്സ് പ്രതിസന്ധിയില്‍ കനത്ത പരാജയം സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വത്തെ അറിയിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ താഴേതട്ടുവരെ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജി സന്നദ്ധതയറിച്ച് വിവിധ ഡിസിസി അധ്യക്ഷന്മാരും രംഗത്തെത്തി. ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ഏറ്റെടുത്തുകൊണ്ട് ജില്ല ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെയ്ക്കുകയും […]

3 May 2021 5:02 AM GMT

‘ഇടുക്കി കോണ്‍ഗ്രസിന് താഴേത്തട്ട് മുതല്‍ അഴിച്ചുപണി ആവശ്യമുണ്ട്‌’; രാജി സന്നദ്ധതയറിയിച്ച്‌ ഡിസിസി പ്രസിഡന്റ്
X

ഇടുക്കി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍. ജില്ലയിലുംകോണ്‍ഗ്രസ്സ് പ്രതിസന്ധിയില്‍ കനത്ത പരാജയം സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വത്തെ അറിയിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ താഴേതട്ടുവരെ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജി സന്നദ്ധതയറിച്ച് വിവിധ ഡിസിസി അധ്യക്ഷന്മാരും രംഗത്തെത്തി. ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ഏറ്റെടുത്തുകൊണ്ട് ജില്ല ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെയ്ക്കുകയും രാജി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സമര്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴയിലെ ഒമ്പത് സീറ്റുകളില്‍ ഹരിപ്പാട് മണ്ഡലത്തില്‍ മാത്രമായിരുന്നു യുഡിഎഫ് വിജയിച്ചത്. ജില്ലയില്‍ എട്ട് സീറ്റിലും എല്‍ഡിഎഫായിരുന്നു വിജയിച്ചത്.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടുവെന്ന് എം ലിജു പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരസ്യമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നീക്കമുണ്ടായി. പരസ്യമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടക്കം വെച്ചു.വിഭാഗിയ പ്രശ്‌നങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശയുണ്ടെന്നും നടപടി കൈക്കൊള്ളേണ്ടിയിരുന്നത് നേതൃത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാട്ടില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജുവും രാജിവെച്ചു. മാനന്തവാടിയില്‍ പികെ ജയലക്ഷമിയുടെ പരാജയത്തെ തുടര്‍ന്നാണ് രാജി.

കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പാച്ചേനി ഉയര്‍ത്തിയത്.കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി.

കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും സതീശന്‍ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളില്‍ വോട്ട് നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. സംസ്ഥാന തലം മുതല്‍ അഴിച്ചുപണി വേണം. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാര്‍. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്.’ രാജി സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി പറഞ്ഞു.

ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുവെന്നാരോപിച്ച് പാച്ചേനി ബൂത്ത് തലത്തില്‍ പരിശോധന നടത്തി കാര്യങ്ങള്‍ നടത്തുമെന്നും പറഞ്ഞു.

‘ബിജെപിയുടെ ഒരു വിഭാഗം ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് മറിച്ചു. അടിത്തട്ടിലെ പ്രവര്‍ത്തനം കേഡര്‍ സംവിധാനത്തിലേക്ക മാറണം. ഇതുകൊണ്ടൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിക്കുന്നില്ല’, സതീശന്‍ പാച്ചേനി പറഞ്ഞു.

Next Story

Popular Stories