Top

തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

തിരിച്ചറിയല്‍കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ എതിര്‍വശത്താണ് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശവാസികളായവരുടേതാണ് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ കൂടുതലും. കാര്‍ഡുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാര്‍ഡിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു. പുതുക്കിയ വോട്ടര്‍മാരുടേതും പുതുക്കിയതുമായ കാര്‍ഡുകള്‍ ഉള്‍പ്പെടെ അമ്പതോളം കാര്‍ഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്. പുതിയ കാര്‍ഡുകള്‍ നല്‍കിയതോടെ പഴയത് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ […]

11 April 2021 7:55 PM GMT

തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
X

തിരിച്ചറിയല്‍കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ എതിര്‍വശത്താണ് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശവാസികളായവരുടേതാണ് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ കൂടുതലും.

കാര്‍ഡുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാര്‍ഡിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു. പുതുക്കിയ വോട്ടര്‍മാരുടേതും പുതുക്കിയതുമായ കാര്‍ഡുകള്‍ ഉള്‍പ്പെടെ അമ്പതോളം കാര്‍ഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്. പുതിയ കാര്‍ഡുകള്‍ നല്‍കിയതോടെ പഴയത് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നാണ് പരാതി.

Next Story