Top

‘സിനിമ വ്യവസായം പട്ടിണിയുടെ അറ്റത്താണ്’; ഇനിയെങ്കിലും കൈത്താങ്ങ് നല്‍കിയില്ലെങ്കില്‍ തകരുമെന്ന് ഇടവേള ബാബു

സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത് എത്തി കഴിഞ്ഞുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ലെന്നും താരം അറിയിച്ചു. അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടന സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. ‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. അതുപോലെ തന്നെ സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’ ഇടവേള ബാബു ഇനി കൊറോണയെ നമുക്ക് നേരിടണമെങ്കില്‍ വാക്സിനേഷന്‍ മാത്രമേ […]

27 Jun 2021 5:46 AM GMT
ഫിൽമി റിപ്പോർട്ടർ

‘സിനിമ വ്യവസായം പട്ടിണിയുടെ അറ്റത്താണ്’; ഇനിയെങ്കിലും കൈത്താങ്ങ് നല്‍കിയില്ലെങ്കില്‍ തകരുമെന്ന് ഇടവേള ബാബു
X

സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത് എത്തി കഴിഞ്ഞുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ലെന്നും താരം അറിയിച്ചു. അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടന സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.

‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. അതുപോലെ തന്നെ സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’

ഇടവേള ബാബു

ഇനി കൊറോണയെ നമുക്ക് നേരിടണമെങ്കില്‍ വാക്സിനേഷന്‍ മാത്രമേ മാര്‍ഗ്ഗമുള്ളു. സിനിമ വ്യവസായം രണ്ടാമത് തുടങ്ങണമെങ്കില്‍ വാക്സിനേഷന്‍ ചെയ്താല്‍ മാത്രമേ രക്ഷയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇങ്ങനെ മുന്നോട്ടിറങ്ങിയത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രപ്രവത്തകര്‍ വാക്സിന്‍ എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ അമ്മ വാക്കിന് ഡ്രൈവ് സംഘടിപ്പിച്ചത്. വാക്സിനേഷന്‍ ഡ്രൈവ മഞ്ജു വാര്യരാണ് ഉദ്ഘാടനം ചെയ്തത്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സിനിമാ ചിത്രീകരണങ്ങള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യമാണ് സിനിമാസംഘടനകള്‍ക്കുള്ളത്.

മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്കാണ് ആദ്യദിനം വാക്‌സീന്‍ നല്‍കിയത്. അമ്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും വാക്‌സീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Next Story