Top

‘ബിജെപി ആഗ്രഹിച്ചതുപോലെ ദ്വീപ് ഇപ്പോള്‍ അസ്വസ്ഥമാണ്’; അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമാക്കി ഇല്ലായ്മ ചെയ്യുകയാണെന്ന് ഐസിയു

ലക്ഷദ്വീപില്‍ അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ സ്ഥിരം തന്ത്രം നടപ്പിലായി തുടങ്ങിയെന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍. അഡ്മിനിസ്‌ട്രേറ്ററോട് പ്രതിഷേധമറിയിച്ച പലരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപി ആഗ്രഹിച്ചതുപോലെതന്നെ ദ്വീപ് ഇപ്പോള്‍ അസ്വസ്ഥമാണ്. ഭൂമിക്ക് മേലുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശം, സൈ്വര്യജീവിതത്തിനുള്ള അവകാശം, ആത്മാഭിമാനത്തിനുള്ള അവകാശം, ഇങ്ങനെ മനുഷ്യര്‍ക്ക് വേണ്ട അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും ദ്വീപില്‍ നിഷേധിക്കപ്പെടുകയാണെന്നും ഐസിയു അഭിപ്രായപ്പെട്ടു. ‘വിദൂരമായ കപ്പല്‍ച്ചാലിലൂടെ ദ്വീപുമായോ ദ്വീപുനിവാസികളുമായോ യാതൊരു […]

27 May 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി ആഗ്രഹിച്ചതുപോലെ ദ്വീപ് ഇപ്പോള്‍ അസ്വസ്ഥമാണ്’; അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമാക്കി ഇല്ലായ്മ ചെയ്യുകയാണെന്ന് ഐസിയു
X

ലക്ഷദ്വീപില്‍ അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ സ്ഥിരം തന്ത്രം നടപ്പിലായി തുടങ്ങിയെന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍. അഡ്മിനിസ്‌ട്രേറ്ററോട് പ്രതിഷേധമറിയിച്ച പലരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപി ആഗ്രഹിച്ചതുപോലെതന്നെ ദ്വീപ് ഇപ്പോള്‍ അസ്വസ്ഥമാണ്. ഭൂമിക്ക് മേലുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശം, സൈ്വര്യജീവിതത്തിനുള്ള അവകാശം, ആത്മാഭിമാനത്തിനുള്ള അവകാശം, ഇങ്ങനെ മനുഷ്യര്‍ക്ക് വേണ്ട അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും ദ്വീപില്‍ നിഷേധിക്കപ്പെടുകയാണെന്നും ഐസിയു അഭിപ്രായപ്പെട്ടു.

‘വിദൂരമായ കപ്പല്‍ച്ചാലിലൂടെ ദ്വീപുമായോ ദ്വീപുനിവാസികളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു കപ്പലില്‍ വിദേശികള്‍ കൊണ്ടുപോയ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തെ ദ്വീപുമായി കൂട്ടിക്കെട്ടി, അവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന വ്യാജപ്രതീതി സൃഷ്ടിച്ച്, അതിന്റെ പേരിലാണ് ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നത്. നമ്മുടെ സഹോദരായ ദ്വീപുനിവാസികളെ ഒരു സുപ്രഭാതത്തില്‍ രാജ്യദ്രോഹികളായി ചാപ്പയടിക്കുന്നതിനു തുല്യമാണത്. ഇപ്പോള്‍ സര്‍ക്കാര്‍ ദ്വീപില്‍ നടത്തിവരുന്ന അപരവല്‍ക്കരണത്തിനും അതുവഴി ലക്ഷ്യമിടുന്ന ഗൂഢലക്ഷ്യങ്ങളുടെ ഫലപ്രാപ്തിക്കുമെതിരെ ഉണ്ടാവാന്‍ സാധ്യതയുള്ള സമരശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്താനുള്ള മുന്നൊരുക്കം കൂടിയാണത്’.

‘വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കൊപ്പം, മനുഷ്യ ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്തുവരുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക താല്പര്യങ്ങളും പുതിയ നടപടികള്‍ക്ക് പിന്നിലുണ്ട്. ബിജെപിയെ സംബന്ധിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേലിനെ നിയമിക്കാനുള്ള ഏറ്റവും വലിയ യോഗ്യതതന്നെ അദ്ദേഹത്തിന്റെ പൂര്‍വ്വ ചരിത്രമാണ്. മുന്‍പ് തീരദേശസംരക്ഷണമെന്ന പേരില്‍ ദാമന്‍ ദിയുവിന്റെ വലിയൊരു ഭാഗം തീരം ഒഴിപ്പിച്ചെടുത്തയാളാണ് പട്ടേല്‍. തദ്ദേശീയരായ മല്‍സ്യത്തൊഴിലാളി ജനത ജീവിച്ചിരുന്ന ആ മനോഹരതീരം ഇന്ന് ടൂറിസം മേഖലയില്‍നിന്ന് പണം വാരുന്ന കോര്‍പ്പറേറ്റുകളുടെ അധീശത്വത്തിലാണ്. ഇതേ ഒഴിപ്പിക്കലും അധിനിവേശവും ദ്വീപിലും നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിപ്പോള്‍ ദ്വീപിന്റെ തീരത്തെ മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്. ദ്വീപിലെ കോണ്ട്രാക്ട് പണികളില്‍ നിന്ന് തദ്ദേശീയരെ വിലക്കുകയും പകരം ഗുജറാത്തില്‍നിന്നുള്ള വന്‍കിട കോണ്ട്രാക്ടര്‍മാര്‍ക്ക് ആ ജോലികള്‍ ഏല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന പ്രഫുല്‍ പട്ടേല്‍ മുന്‍പ് ഗുജറാത്തിലെ ഒരു പ്രമുഖ മരാമത്ത് കോണ്ട്രാക്ടര്‍ ആയിരുന്നുവെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം’.

ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെയും വംശീയ ഉന്മൂലനശ്രമങ്ങളെയും ഐസിയു ശക്തമായി അപലപിക്കുന്നു. അവരുടെ അതിജീവനത്തിനായുള്ള സമരത്തിനു ഐസിയുവിന്റെ ഐക്യദാര്‍ഡ്യം അറിയിക്കുന്നു, ആ സമരത്തില്‍ സമ്പൂര്‍ണമായി പങ്കുചേരുന്നുവെന്നും ഐസിയു കൂട്ടിച്ചേര്‍ത്തു.

നമ്മിൽ പെട്ടവരെന്ന യാതൊരു പരിഗണനയുമില്ലാതെ കശ്മീർ ജനതയെ വരിഞ്ഞുമുറുക്കി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതുപോലെ, ബിജെപി…

Posted by International Chalu Union – ICU on Thursday, May 27, 2021
Next Story