കൊവിഡ് ആശങ്ക; സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ നിറയുന്നു
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ആശങ്ക സൃഷ്ടിച്ചിരിക്കെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഇന്നലയോടെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1 ശതമാനം, കാസര്‍കോട് 74 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. 2,293 വെന്റിലേറ്ററുകളില്‍ 535 ല്‍ രോഗികള്‍ ചികില്‍സയിലുള്ളത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണെന്നും അതിനാല്‍ രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും കെജിഎംഒഎ രംഗത്തെത്തി. ക്രമാതീതമായ വര്‍ധനവാണ് […]

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ആശങ്ക സൃഷ്ടിച്ചിരിക്കെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഇന്നലയോടെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1 ശതമാനം, കാസര്‍കോട് 74 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. 2,293 വെന്റിലേറ്ററുകളില്‍ 535 ല്‍ രോഗികള്‍ ചികില്‍സയിലുള്ളത്.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണെന്നും അതിനാല്‍ രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും കെജിഎംഒഎ രംഗത്തെത്തി. ക്രമാതീതമായ വര്‍ധനവാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. ഇതിനായി എട്ടിന നിര്‍ദ്ദേശവും കെജിഎംഒഎ മുന്നോട്ടു വെച്ചു.
കൊവിഡിന്റെ രണ്ടാം തരംഗം വളരെ മോശമായ നിലയിലാണ് സംസ്ഥാനത്തെ ബാധിച്ചുകൊണ്ടിരിക്കുന്നത്. രണ്ടര ലക്ഷം കൊവിഡ് രോഗികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. രോഗ ബാധ വായുവിലൂടെയും പകരും എന്ന സ്ഥിതി നിലനില്‍ക്കെ ഈ അപകടാവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഒരാളില്‍ നിന്നും നൂറ് പേരിലേക്കെന്ന നിലയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും അതിനായി രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് ആവശ്യമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.
ഇതിനിടെ രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,645 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.83 കോടിയായി. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന് പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.
സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് അറിയിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിരുന്നു. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. അതില്‍ 25 ശതമാനം കുറവ് വരുത്തുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെ ബുധനാഴ്ച്ച അറിയിച്ചിരുന്നു.