ഐ സി എസ് ഇ പത്ത്, ഐ എസ് സി പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി ഐ എസ് സി ഇ, ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേരാണ് വിജയിച്ചത്. ഫലം cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. കേരളത്തില്‍ പത്താം ക്ലാസില്‍ നൂറ് ശതമാനമാണ് വിജയ ശതമാനം. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകള്‍ സി ഐ എസ് സി ഇ […]
24 July 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സി ഐ എസ് സി ഇ, ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേരാണ് വിജയിച്ചത്. ഫലം cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. കേരളത്തില്‍ പത്താം ക്ലാസില്‍ നൂറ് ശതമാനമാണ് വിജയ ശതമാനം.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകള്‍ സി ഐ എസ് സി ഇ റദ്ദാക്കിയിരുന്നു. ബോര്‍ഡ് തീരുമാനിച്ച ഇതര മൂല്യനിര്‍ണ്ണയ നയം അടിസ്ഥാനമാക്കൊണ്ടാണ് ഇത്തവണത്തെ ഫലം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തവണ റാങ്ക് പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂല്യനിര്‍ണ്ണയം പുനഃപരിശോധിക്കാനുള്ള അവസരം ഇത്തവണയുണ്ടാകില്ല. അതേ സമയം കണക്കുകൂട്ടലുകളിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തര്‍ക്കപരിഹാരം സംവിധാനമുണ്ടാകുമെന്നും ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് സെക്രട്ടറി ജെറി അരത്തൂണ്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.