Top

കേരളത്തിലെ കൊവിഡ് വ്യാപനം ഉടനെ അവസാനിക്കില്ല; ആന്റിബോഡി കണക്കുകള്‍ പറയുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് ആന്റിബോഡി കണക്കുകള്‍ പുറത്തു വിട്ട് ഐസിഎംആര്‍. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയിലെ 44.4 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡി സാന്നിധ്യമുള്ളത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നതെങ്കിലും ഈ കണക്കുകള്‍ ആശ്വാസകരമല്ല. കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനായി ഐസിഎംആര്‍ രാജ്യത്തെ 70 ജില്ലകളിലായി നടത്തിയ നാലാം ഘട്ട സെറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സാധാരണ കൊവിഡ് അണുബാധയിലൂടെയും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയുമാണ് ശരീരത്തില്‍ കൊവിഡ് ആന്റീബോഡി രൂപപ്പെടുന്നത്. രാജ്യത്തെ മറ്റ് […]

28 July 2021 11:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ കൊവിഡ് വ്യാപനം ഉടനെ അവസാനിക്കില്ല; ആന്റിബോഡി കണക്കുകള്‍ പറയുന്നത്
X

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് ആന്റിബോഡി കണക്കുകള്‍ പുറത്തു വിട്ട് ഐസിഎംആര്‍. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയിലെ 44.4 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡി സാന്നിധ്യമുള്ളത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നതെങ്കിലും ഈ കണക്കുകള്‍ ആശ്വാസകരമല്ല.

കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനായി ഐസിഎംആര്‍ രാജ്യത്തെ 70 ജില്ലകളിലായി നടത്തിയ നാലാം ഘട്ട സെറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സാധാരണ കൊവിഡ് അണുബാധയിലൂടെയും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയുമാണ് ശരീരത്തില്‍ കൊവിഡ് ആന്റീബോഡി രൂപപ്പെടുന്നത്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധയിലൂടെയും വാക്സിനിലൂടെയും 60 ശതമാനത്തിന് മുകളില്‍ ആന്റിബോഡി രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ 56 ശതമാനത്തോളം ജനസംഖ്യ രോഗ വ്യാപനത്തിന് സാധ്യതയുള്ളവരായി അവശേഷിക്കുന്നു. അതിനാല്‍ സംസ്ഥാനത്ത് രോഗവ്യാപനം നീളാനാണ് സാധ്യതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ രോഗപ്രതിരോധത്തില്‍ കേരളം കാണിച്ച ജാഗ്രതയാണ് ആന്റിബോഡി നിരക്ക് കുറയാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താലാണ് സംസ്ഥാനത്ത് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയോ വലിയ മരണനിരക്കോ ഉണ്ടാകാത്തതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

പരിശോധന നടത്തിയ സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ശതമാനത്തിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ജൂണ്‍ 14 മുതല്‍ ജൂലൈ ആറുവരെയുള്ള കണക്കുകളാണ് ഇത്.

ഐഎസിഎംആര്‍ പരിശോധന നടത്തിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആന്റീബോഡി കണ്ടെത്തിയത് മധ്യപ്രദേശിലും ( 79 ശതമാനം ) ഏറ്റവും കുറവ് ആന്റിബോഡി കണ്ടെത്തിയത് കേരളത്തിലും ( 44.4 ശതമാനം ) ആണ്. രാജസ്ഥാന്‍- 76.2, ബിഹാര്‍- 75.9, ഗൂജറാത്ത്- 75.3, ചത്തീസ്ഗഢ്- 74.6, ഉത്തരാഗണ്ഡ്- 73.1, ഉത്തര്‍പ്രദേശ് -71, ആന്ധ്രാപ്രദേശ് – 70.2, കര്‍ണാടക- 69.8, തമിഴ്‌നാട്- 69.2, ഒഡിഷ- 68.1, പശ്ചിമബംഗാള്‍- 60.9, ഹരിയാന- 60.1, മഹാരാഷ്ട്ര- 58, അസം-50.3 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍

അതേസമയം, കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഐസിഎംആറിന്റെ സഹായത്തോടെ സ്വന്തം നിലയില്‍ സെറോ സര്‍വ്വേ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്, വിതരണം ഉടന്‍

Next Story