Top

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഐസിഎംആര്‍

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപകാരപ്രദമായതുകൊണ്ട് തന്നെ അവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരീക്ഷണഘട്ടത്തിലാണ്’. രണ്ട് മുതല്‍ പതിനെട്ട് […]

25 Jun 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഐസിഎംആര്‍
X

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപകാരപ്രദമായതുകൊണ്ട് തന്നെ അവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരീക്ഷണഘട്ടത്തിലാണ്’.

രണ്ട് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. സെപ്റ്റംബറോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ചെറിയ കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കണമോ എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ALSO READ: ഐഷയെ പൂട്ടാന്‍ പൊലീസ് നീക്കം; പ്രകോപിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശം

ഇതിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 48 പേരലാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കേരളം, ആന്ധ്രാ പ്രദേശ്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് ഇതുവരെ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദത്തെ ജാഗ്രതയോടെ നേരിടമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം.

ALSO READ: ‘ജോസഫൈന്റെ പതനത്തില്‍ നിന്ന് പിണറായി വിജയന്‍ പാഠമുള്‍ക്കൊള്ളണം’; രാജി അഭിനന്ദനീയമെന്ന് സുധാകരന്‍

Next Story