Top

വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്താൻ ഐസിഎംആർ അനുമതിയുള്ള കിറ്റ്

ലബോറട്ടറി പരിശോധനയിൽ പോസിറ്റിവ് ആയവരുമായി സമ്പര്‍ക്കത്തിൽ വന്നിട്ടുള്ള വ്യക്തികൾക്കാണ് വീട്ടിൽ പരിശോധന നടത്താൻ ഐസിഎംആര്‍ അനുമതി നൽകിയിട്ടുള്ളത്.

20 May 2021 12:50 AM GMT

വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്താൻ ഐസിഎംആർ അനുമതിയുള്ള കിറ്റ്
X

ന്യൂഡൽഹി: കൊവിഡ് പരിശോധന വീട്ടിലിരുന്ന് നടത്താനുള്ള കിറ്റിന് അംഗീകാരം നൽകി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് (ഐസിഎംആര്‍). ആർക്കൊക്കെ എങ്ങനെയൊക്കെ കിറ്റ് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.

ലബോറട്ടറി പരിശോധനയിൽ പോസിറ്റിവ് ആയവരുമായി സമ്പര്‍ക്കത്തിൽ വന്നിട്ടുള്ള വ്യക്തികൾക്കാണ് വീട്ടിൽ പരിശോധന നടത്താൻ ഐസിഎംആര്‍ അനുമതി നൽകിയിട്ടുള്ളത്. അതിനൊപ്പം പോസിറ്റീവ് എന്ന ഫലം കാണിക്കുന്നവർക്ക് ഇത് യഥാര്‍ത്ഥ ഫലം തന്നെയാണെന്നും വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള പരിശോധനയിൽ നെഗറ്റീവ് എന്ന് കണ്ടെത്തുന്ന രോഗലക്ഷണങ്ങളുള്ളവർ ആര്‍‍ടിപിസിആർ പരിശോധന നടത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.

മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡ് എന്ന പൂനെ ആസ്ഥാനമായുള്ള കമ്പനിയാണ് കോവിസെൽഫ് ടിഎം (പാത്തോകാച്ച്) എന്ന കൊവിഡ് -19 ഒടിസി ആന്റിജൻ എൽഎഫ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20 ലക്ഷം സാംപിളുകളാണ് ലാബുകളിൽ പരിശോധിച്ചത്.

മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പരിശോധന നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണമെന്ന് ഐസിഎംആര്‍ നിർദേശിക്കുന്നു.

Next Story