‘ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചവരെ അടച്ചിടണം’; നിര്‍ദ്ദേശവുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്ന നിര്‍ദ്ദേശവുമായി ഐസിഎംആര്‍. ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചവരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്കഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം. നിലവില്‍ രാജ്യത്തെ 718 ജില്ലകളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് […]

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്ന നിര്‍ദ്ദേശവുമായി ഐസിഎംആര്‍. ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചവരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്കഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം. നിലവില്‍ രാജ്യത്തെ 718 ജില്ലകളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് രോഗവ്യാപന തോത് ഉയര്‍ന്ന് നില്ക്കുന്ന ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളുള്‍പ്പെടെ ഐസിഎംആര്‍ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ടിപിആര്‍ നിരക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെയുള്ള ജില്ലകളില്‍ ഇളവ് നല്‍കാം. എന്നാല്‍ രോഗവ്യാപനം കുറച്ച് നിര്‍ത്തുകയെന്നത് വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. ആറ് മുതല്‍ എട്ട് ആഴ്ച്ച വരെ ലോക്ക് ഡൗണ്‍ നീട്ടുകയെന്നത് കൊണ്ട് മാത്രം രോഗവ്യാപനത്തെ തടയുക എന്നത് പ്രായോഗികമല്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
രോഗവ്യാപനം കുറയ്ക്കുന്നതിനായി ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ രണ്ടാമതും നീട്ടിയിരുന്നു. ലോക്ക്ഡൗണിലൂടെ 35 ശതമാനമായിരുന്ന ടിപിആര്‍ നിരക്ക് 17 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ അതിന് വലിയ വെല്ലുവിളിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏപ്രില്‍ 15ന് ചേര്‍ന്ന നാഷണല്‍ ടാസ്ക്ക് ഫോഴ്സ് യോഗത്തില്‍ 10 ശതമാനത്തിനമ് മുകളില്‍ ടിപിആറുള്ള ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്നുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണസംഖ്യയാണ് ഇന്ന് രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നുള്ളത് ഒരു സാമാന്യ ബോധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കേരളം പണം കൊടുത്ത് വാങ്ങിയ വാക്സിന്റെ രണ്ടാം ബാച്ചും എത്തി; വിതരണം ഉടന്‍