Top

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായതോടെ സിപിഐ വിട്ടു; ഇപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി

കോഴിക്കോട് കോര്‍പ്പറേഷനിലെ പന്നിയങ്കര ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പഴയ മേയറാണ്. രണ്ട് തവണയായി യുഡിഎഫ വിജയിക്കുന്ന ഈ ഡിവിഷന്‍ പിടിച്ചെടുക്കുവാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത് ഇപ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായ ഒ രാജഗോപാലിനെയാണ്. സിപിഐയില്‍ ആയിരിക്കെയാണ് ഒ രാജഗോപാല്‍ മേയറായത്. മേയറായിരിക്കെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായിരിക്കെ സിപി ഐ വിട്ടു. പിന്നീട് സിപിഐഎമ്മിന്റെ ഭാഗമാവുകയായിരുന്നു. ഇപ്പോള്‍ കല്ലായി ലോക്കല്‍ കമ്മറ്റി അംഗമാണ് രാജഗോപാല്‍. 1988ല്‍ ഇതേ വാര്‍ഡില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി രാജഗോപാല്‍ വിജയിച്ചിട്ടുണ്ട്. […]

16 Nov 2020 4:16 AM GMT

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായതോടെ സിപിഐ വിട്ടു; ഇപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി
X

കോഴിക്കോട് കോര്‍പ്പറേഷനിലെ പന്നിയങ്കര ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പഴയ മേയറാണ്. രണ്ട് തവണയായി യുഡിഎഫ വിജയിക്കുന്ന ഈ ഡിവിഷന്‍ പിടിച്ചെടുക്കുവാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത് ഇപ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായ ഒ രാജഗോപാലിനെയാണ്.

സിപിഐയില്‍ ആയിരിക്കെയാണ് ഒ രാജഗോപാല്‍ മേയറായത്. മേയറായിരിക്കെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായിരിക്കെ സിപി ഐ വിട്ടു. പിന്നീട് സിപിഐഎമ്മിന്റെ ഭാഗമാവുകയായിരുന്നു. ഇപ്പോള്‍ കല്ലായി ലോക്കല്‍ കമ്മറ്റി അംഗമാണ് രാജഗോപാല്‍.

1988ല്‍ ഇതേ വാര്‍ഡില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി രാജഗോപാല്‍ വിജയിച്ചിട്ടുണ്ട്. 1991ല്‍ മേയര്‍ സ്ഥാനം വീതം വെച്ചപ്പോള്‍ സിപിഐയ്ക്ക് വേണ്ടി മേയറായി. തുടര്‍ന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ടത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കോടതി തീര്‍പ്പു കല്പിച്ചതാണ്. അതെല്ലാം കഴിഞ്ഞ് അഗ്നിശുദ്ധി വരുത്തിയാണ് ഞാന്‍ സിപിഐഎമ്മിലേക്ക് എത്തിയതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

Next Story