Top

വാതുവയ്പ്: ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്കെതിരായ ആരോപണം തള്ളി ഐ.സി.സി.

ഇന്ത്യന്‍ പര്യടനത്തിനിടെ വാതുവയ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്കെതിരായ ആരോപണം തള്ളി ഐ.സി.സി. 2016-ലും 2017-ലുമായി നടന്ന ഇന്ത്യന്‍ പര്യടനങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ വാതുവയ്പ് നടന്നുവെന്ന് അല്‍ ജസീറ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. ചാനലില്‍ സംപ്രേഷണം ചെയ്ത ‘ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സ്‌സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് കോഴയാരോപണം ഉയര്‍ന്നത്. 2016-ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലും 2017-ല്‍ റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലും വാതുവയ്പ് നടന്നുവെന്നായിരുന്നു പരാമര്‍ശം. ഇതേത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ […]

18 May 2021 12:43 AM GMT

വാതുവയ്പ്: ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്കെതിരായ ആരോപണം തള്ളി ഐ.സി.സി.
X

ഇന്ത്യന്‍ പര്യടനത്തിനിടെ വാതുവയ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്കെതിരായ ആരോപണം തള്ളി ഐ.സി.സി. 2016-ലും 2017-ലുമായി നടന്ന ഇന്ത്യന്‍ പര്യടനങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ വാതുവയ്പ് നടന്നുവെന്ന് അല്‍ ജസീറ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചാനലില്‍ സംപ്രേഷണം ചെയ്ത ‘ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സ്‌സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് കോഴയാരോപണം ഉയര്‍ന്നത്. 2016-ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലും 2017-ല്‍ റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലും വാതുവയ്പ് നടന്നുവെന്നായിരുന്നു പരാമര്‍ശം.

ഇതേത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും താരങ്ങള്‍ക്കു വാതുവയ്പു സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഐ.സി.സി. വ്യക്തമാക്കി.

2011-12 സീസണില്‍ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ ആകെ 15 എണ്ണത്തില്‍ വാതുവയ്പ് നടന്നതായും ഇതില്‍ ഇംഗ്ലണ്ട് ഏഴിലും ഓസ്‌ട്രേലിയ അഞ്ചിലും പാകിസ്താന്‍ മൂന്നിലും പങ്കുവഹിച്ചുവെന്നും ഡോക്യുമെന്ററിയില്‍ ആരോപിച്ചിരുന്നു.

Next Story

Popular Stories