Top

ഇനി സെക്കണ്ട് ഡിവിഷന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും; റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഐ.സി.സി. നീക്കം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു സമാനമായി കുഞ്ഞന്‍ ടീമുകളുടെ സെക്കണ്ട് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ ഐ.സി.സി. ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന് ഐ.സി.സി. യോഗം ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. അടുത്ത ക്രിക്കറ്റ് കലണ്ടറില്‍ സെക്കണ്ട് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ഉണ്ടായിരിക്കുമെന്ന് ഐ.സി.സി. വൃത്തങ്ങള്‍ പറയുന്നു. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളേയും ഇല്ലാത്ത രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ഫോര്‍മാറ്റാണ് ഐ.സി.സി. ഉന്നമിടുന്നതെന്നും വിവിധ വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നിവര്‍ക്കു ടെസ്റ്റ് പദവിയുണ്ട്. എന്നാല്‍ നിലവിലെ […]

24 April 2021 2:04 AM GMT

ഇനി സെക്കണ്ട് ഡിവിഷന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും; റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ  പ്രചാരം വര്‍ധിപ്പിക്കാന്‍ ഐ.സി.സി. നീക്കം
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു സമാനമായി കുഞ്ഞന്‍ ടീമുകളുടെ സെക്കണ്ട് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ ഐ.സി.സി. ഒരുങ്ങുന്നു.

ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന് ഐ.സി.സി. യോഗം ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. അടുത്ത ക്രിക്കറ്റ് കലണ്ടറില്‍ സെക്കണ്ട് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ഉണ്ടായിരിക്കുമെന്ന് ഐ.സി.സി. വൃത്തങ്ങള്‍ പറയുന്നു.

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളേയും ഇല്ലാത്ത രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ഫോര്‍മാറ്റാണ് ഐ.സി.സി. ഉന്നമിടുന്നതെന്നും വിവിധ വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നിവര്‍ക്കു ടെസ്റ്റ് പദവിയുണ്ട്. എന്നാല്‍ നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ക്ക് ഇടമില്ല. ഇവരെയും ഏകദിന പദവിയുള്ള അസോസിയേറ്റ് രാജ്യങ്ങളായ നെതര്‍ലണ്ട്‌സ്, സ്‌കോട്ട്‌ലന്‍ഡ്, യു.എസ്.എ, നേപ്പാള്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനാണ് നീക്കം.

അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതോടെ ഈ രാജ്യങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ ലഭിക്കാതെ വരുന്ന അവസ്ഥ കണക്കിലെടുത്താണ് നിര്‍ദേശം. 2019 ജൂണില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം വെറും 10 മത്സരങ്ങള്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ അയര്‍ലന്‍ഡ് ആവട്ടെ കേവലം ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.

യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അംഗരാജ്യങ്ങള്‍ എല്ലാം തന്നെ ക്രിക്കറ്റിന്റെ പ്രചാരം വര്‍ധിപ്പിക്കുന്ന ഈ നീക്കത്തെ പിന്തുണച്ചതായുമാണ് വിവരം. സെക്കന്‍ഡ് ഡിവിഷന്‍ ലീഗിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു പ്രതീക്ഷ.

Next Story

Popular Stories