Top

ആഗോള തലത്തില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ നീക്കം; ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തും

ക്രിക്കറ്റിന് ആഗോളതലത്തില്‍ പ്രചാരം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രത്യേക പദ്ധതികള്‍ക്കു രൂപം നല്‍കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ട്വന്റി 20 ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ ഐ.സി.സി. ഗവേണിങ് കൗണ്‍സിലില്‍ തത്വത്തില്‍ ധാരണയായി. 2024 മുതല്‍ 20 ടീമുകളെ പങ്കെടുപ്പിച്ചു ലോകകപ്പ് നടത്താനാണ് ഐ.സി.സി. ഒരുങ്ങുന്നത്. ഈ വര്‍ഷവും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടത്താനുദ്ദേശിക്കുന്ന ലോകകപ്പിലും മാറ്റമുണ്ടാകില്ല; 16 ടീമുകളായിരിക്കും മത്സരിക്കുക. ടീമുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തുമ്പോള്‍ അഞ്ചു ടീമുകളെ വീതം നാലു ഗ്രൂപ്പുകളാക്കി […]

15 May 2021 2:46 AM GMT

ആഗോള തലത്തില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ നീക്കം; ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തും
X

ക്രിക്കറ്റിന് ആഗോളതലത്തില്‍ പ്രചാരം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രത്യേക പദ്ധതികള്‍ക്കു രൂപം നല്‍കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ട്വന്റി 20 ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ ഐ.സി.സി. ഗവേണിങ് കൗണ്‍സിലില്‍ തത്വത്തില്‍ ധാരണയായി.

2024 മുതല്‍ 20 ടീമുകളെ പങ്കെടുപ്പിച്ചു ലോകകപ്പ് നടത്താനാണ് ഐ.സി.സി. ഒരുങ്ങുന്നത്. ഈ വര്‍ഷവും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടത്താനുദ്ദേശിക്കുന്ന ലോകകപ്പിലും മാറ്റമുണ്ടാകില്ല; 16 ടീമുകളായിരിക്കും മത്സരിക്കുക.

ടീമുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തുമ്പോള്‍ അഞ്ചു ടീമുകളെ വീതം നാലു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും മത്സരം സംഘടിപ്പിക്കുക. അസോസിയേറ്റ് രാജ്യങ്ങള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയാണ് എണ്ണം ഉയര്‍ത്തുന്നത്.

ഏകദിന ലോകകപ്പിലും ടീമുകളുടെ എണ്ണം കൂട്ടാന്‍ ആലോചനയുണ്ട്. നിലവില്‍ 10 ടീമുകളാണ് ഏകദിന ലോകകപ്പിനായി മത്സരിക്കുന്നത്. ഇത് 14 ആക്കി ഉയര്‍ത്താനാണ് ഐ.സി.സിയുടെ നീക്കം. ഈ മാറ്റം വനിതാ ക്രിക്കറ്റിനും ബാധകമാണെന്നും ഐ.സി.സി. വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെഗാ ചാമ്പ്യന്‍ഷിപ്പുകളില്‍ ടീമുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു ഐ.സി.സി. ചെയ്തു വന്നിരുന്നത്. 2007 ഏകദിന ലോകകപ്പില്‍ 16 ടീമുകള്‍ മത്സരിച്ചപ്പോള്‍ 2011-ലും 2015-ലും ഇതു 14 ആക്കി കുറച്ചിരുന്നു. 2019 ലോകകപ്പ് ആയപ്പോള്‍ ടീമുകളുടെ എണ്ണം 10 ആക്കി ചുരുക്കി.

എന്നാല്‍ ഇതു ക്രിക്കറ്റിന്റെ പ്രചാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ എണ്ണം ഉയര്‍ത്താന്‍ ഐ.സി.സി. തീരുമാനിച്ചത്.

Next Story

Popular Stories