എംഎല്‍എയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം; പരാതി നല്കി ഐസി ബാലകൃഷ്ണന്
ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്നാരോപണം. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്കി. തന്റെ വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ട് ആര്‍ക്കെങ്കിലും സന്ദേശം വരികയാണെങ്കില്‍ ഉടന്‍ താനുമായി ബന്ധപ്പെടണമെന്നും എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജ്യാഗ്രത നിര്‍ദേശത്തിനൊപ്പം എംഎല്‍എ ഫോണ്‍നമ്പറും പങ്കുവെച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ റിയാസ് കെഎംആര്‍ എന്ന വ്യക്തിയോടാണ് ഐസിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നും വെള്ളിയാഴ്ച്ച പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ റിയാസ് വിവരം ഫേസ്ബുക്കില്‍ […]

ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്നാരോപണം. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്കി. തന്റെ വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ട് ആര്‍ക്കെങ്കിലും സന്ദേശം വരികയാണെങ്കില്‍ ഉടന്‍ താനുമായി ബന്ധപ്പെടണമെന്നും എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജ്യാഗ്രത നിര്‍ദേശത്തിനൊപ്പം എംഎല്‍എ ഫോണ്‍നമ്പറും പങ്കുവെച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകനായ റിയാസ് കെഎംആര്‍ എന്ന വ്യക്തിയോടാണ് ഐസിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നും വെള്ളിയാഴ്ച്ച പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ റിയാസ് വിവരം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ നിര്‍ദേശം
എന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. #ജാഗ്രത_പാലിക്കുക, ഇത്തരത്തിലുള്ള മെസ്സേജുകള്‍ വരികയാണെങ്കില്‍ ഞാനുമായി ബന്ധപ്പെടുക… ഫോണ്‍ : 9947675080, Staff : 9947665842, 8921846322
- TAGS:
- ic balakrishnan