ഇബ്രാഹിം കുഞ്ഞിന് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി നോട്ടീസ്
മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടായിരുന്നു. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃതമായി സമ്പാദിച്ച പണം വികെ ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചെന്നാണ് ആരോപണം. പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2016ല്‍ നോട്ട് നിരോധന സമയത്ത് ആണ് ഇക്കാര്യം ചെയ്തതെന്നും ആരോപിച്ചിരുന്നു. നേരത്തെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് […]

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടായിരുന്നു. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
അനധികൃതമായി സമ്പാദിച്ച പണം വികെ ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചെന്നാണ് ആരോപണം. പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2016ല്‍ നോട്ട് നിരോധന സമയത്ത് ആണ് ഇക്കാര്യം ചെയ്തതെന്നും ആരോപിച്ചിരുന്നു.
നേരത്തെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ പരിശോധന നടത്തി രേഖകളും പിടിച്ചെടുത്തിരുന്നു.