Top

‘ജില്ല വിട്ടു പുറത്തു പോവരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം’; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യത്തില്‍ ഹൈക്കോടതി വെച്ച ഉപാധികളിങ്ങനെ

പാലാരിവട്ടം പാലം അഴിമതിക്കേസിന്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നിങ്ങനെയാണ് ഉപാധികള്‍. ഹൈക്കോടതി ഉപാധികള്‍ രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം എന്നീ ഉപാധികളാണ് കോടതി […]

8 Jan 2021 4:53 AM GMT

‘ജില്ല വിട്ടു പുറത്തു പോവരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം’; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യത്തില്‍ ഹൈക്കോടതി വെച്ച ഉപാധികളിങ്ങനെ
X

പാലാരിവട്ടം പാലം അഴിമതിക്കേസിന്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നിങ്ങനെയാണ് ഉപാധികള്‍.

ഹൈക്കോടതി ഉപാധികള്‍

രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം എന്നീ ഉപാധികളാണ് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നില്‍ വെച്ചിട്ടുള്ളത്.

നേരത്തെ മുസ്‌ലിം എജ്യുക്കേഷന്‍ അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള അനുമതിക്ക് വേണ്ടി ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതടക്കമുള്ള എല്ലാ അപേക്ഷകളും പിന്‍വലിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം.

പാലാരിവട്ടം പാലം അഴിമതികേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Next Story