Top

ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര നടപടി അസാധാരണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ‘അസാധാരണവും മുന്‍പില്ലാത്ത വിധം പ്രയാസം സൃഷ്ടിക്കുന്നതുമാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയും കേന്ദ്രവും തമ്മിലുള്ള പ്രതിസന്ധി’, സര്‍വ്വീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. നിലവിലെ കീഴ്വഴക്കങ്ങള്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതെന്നും ഇവര്‍ വിശദമാക്കി. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി […]

2 Jun 2021 4:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര നടപടി അസാധാരണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍
X

ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ‘അസാധാരണവും മുന്‍പില്ലാത്ത വിധം പ്രയാസം സൃഷ്ടിക്കുന്നതുമാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയും കേന്ദ്രവും തമ്മിലുള്ള പ്രതിസന്ധി’, സര്‍വ്വീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

നിലവിലെ കീഴ്വഴക്കങ്ങള്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതെന്നും ഇവര്‍ വിശദമാക്കി. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി കെ ചതുര്‍വേദി, ഐ എ എസ് ഓഫീസര്‍മാരുടെ കാഡര്‍ കണ്‍ട്രോളിംഗ് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ സെക്രട്ടറി സത്യാനന്ദ മിശ്ര, മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചീഫ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥനെ വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രസര്‍വ്വീസിലേക്ക് മാറ്റുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ആറുദിവസത്തെ ഇടവേള സാധാരണയായി അനുവദനീയമാണ്. എന്നാല്‍ ആലാപന്‍ ബന്ദോപാധ്യയക്ക് ഇതും അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി നിയമപരമായിതെറ്റാണെന്നും മുന്‍ ആഭ്യന്തര സെക്രട്ടരി ജി കെ പിള്ള അഭിപ്രായപ്പെട്ടു.

ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് യഥാവിധി ഉപദേശം ലഭിക്കാത്തതുകൊണ്ടാകാമെന്ന സംഭവത്തെ വിമര്‍ശിച്ച് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ചതുര്‍വേദി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിന് വിരോധം തോന്നുന്നവരെ മുഴുവന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയാണെങ്കില്‍ എങ്ങിനെയാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുകയെന്നാണ് മറ്റൊരു മുതിര്‍ന്ന ഐ എ എസ് ഓപീസര്‍ സത്യാനന്ദ മിശ്ര അഭിപ്രായപ്പെട്ടത്്.

യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കൊപ്പം ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയയും വൈകിയെത്തുകയും തുടര്‍ന്ന് പങ്കെടുക്കാതെ മാറിനില്ക്കുകയും ചെയ്്തിരുന്നു. ഇത്് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.തുടര്‍ന്നാണ് ആലാപനെ കേന്ദ്ര സര്‍വ്വീസിലേക്ക് മാറ്റിയത്്. എന്നാല്‍ ആലാപന്‍ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. തുടര്‍ന്ന് രാജിവെച്ച് മമതാ ബാനര്‍ജിയുടെ പ്രത്യേക ഉപദേഷ്ടാവെന്ന പദവി സ്വീകരിക്കുകയും ചെയ്തു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ആലാപന്‍ ബന്ദോപാധ്യായക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്കുകയും ബംഗാള്‍ സര്‍ക്കാരുമായി വീണ്ടും ഏറ്റുമുട്ടലിന് വഴിയൊരുക്കുകയുമായിരുന്നു.

Next Story