കുറ്റാരോപണങ്ങള്‍, ഐഎഎസ് ജയില്‍വാസം; ശിവശങ്കറിന്റെ കേസ് സൃഷ്ടിച്ച ‘അസാധാരണ രാഷ്ട്രീയം’
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുപ്രസിദ്ധ റെക്കോഡിട്ടാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ഡോളര്‍കടത്ത് കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് 98 ദിവസത്തെ വിചാരണത്തടവിന് അന്ത്യമായത്. രണ്ട് ലക്ഷം രൂപ ബോണ്ടിന്മേലും രണ്ട് പേരുടെ ആള് ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തേ തന്നെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് ആരോപിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്പ്പിക്കാത്തതിനേത്തുടര്ന്നാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. […]

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുപ്രസിദ്ധ റെക്കോഡിട്ടാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ഡോളര്‍കടത്ത് കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് 98 ദിവസത്തെ വിചാരണത്തടവിന് അന്ത്യമായത്. രണ്ട് ലക്ഷം രൂപ ബോണ്ടിന്മേലും രണ്ട് പേരുടെ ആള് ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തേ തന്നെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് ആരോപിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്പ്പിക്കാത്തതിനേത്തുടര്ന്നാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ അംഗീകരിച്ചിരുന്നു.
ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ കസ്റ്റംസ് രണ്ട് കേസുകള്‍ കൂടി ചുമത്തി. നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് തുടക്കമിട്ടത്.
2016 മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റമത് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായിരുന്നു ശിവശങ്കര്‍. സ്പ്രിങ്കളര്‍ ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നടത്തിയ കുറ്റമേറ്റ് പറച്ചിലിലൂടെയാണ് ശിവശങ്കര്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. വീഴ്ച്ച പറ്റിയെന്ന് ശിവശങ്കര്‍ തന്നെ ഏറ്റുപറഞ്ഞെങ്കിലും ഐ ടി സെക്രട്ടറിക്ക് മുഖ്യമന്ത്രി വീണ്ടും അവസരം നല്കി. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം നേരിട്ടിരുന്ന പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറിന്റെ പേര് കൂടി പുറത്തുവന്നതോടെ ജൂലൈയില്‍ ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് നീക്കി. സര്‍ക്കാരിന് വേണ്ടി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ കാണിച്ച പ്രാവീണ്യമാണ് ശിവശങ്കറിന് ഓഫീസില്‍ അസാധാരണ സ്വാധീനം ലഭിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കോളേജ് പഠനകാലത്ത് എസ്എഫ്ഐ നേതാവായിരുന്നു 1995 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍. എസ്എസ്എല്‍സി രണ്ടാം റാങ്ക് നേടിയാണ് വിജയിച്ചത്. തുടര്‍ന്ന് പാലക്കാട് എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളേജില്‍ ബിടെക്കിന് ചേര്‍ന്നു. ക്യാമ്പസില്‍ രാഷ്ട്രീയത്തില്‍ സജീവമായി, എസ്എഫ്ഐയുടെ കോളേജ് യൂണിയന് ചെയര്മാന് സ്ഥാനവും വഹിച്ചു. രാഷ്ട്രീയത്തിനൊപ്പം മികച്ച വിദ്യാര്‍ഥിയെന്ന അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസയും ശിവശങ്കര്‍ നേടിയെടുത്തു. പിന്നീട് ഗുജറാത്തിലെ ഇര്‍മയില്‍ റൂറല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ നേടി. പഠനങ്ങള്‍ക്ക് ശേഷം ആദ്യം റിസര്‍വ് ബാങ്കിലും പിന്നീട് റവന്യൂ വകുപ്പില്‍ ഡപ്യൂട്ടി കലക്ടറായും ജോലിക്ക് കയറി. 1995ല്‍ കണ്‍ഫേഡ് ഐഎഎസ് കരസ്ഥമാക്കി. 2000 മാര്‍ച്ചില്‍ ഐഎഎസ് സ്ഥിരപ്പെടുത്തി. പിന്നാലെ മലപ്പുറം കലക്ടര്‍, ടൂറിസം ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, മരാമത്ത് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്മാന്, സ്പോര്‍ട്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വൈദ്യുതി ബോര്‍ഡ് ചെയര്മാന്, സ്പോര്‍ട്സ് സെക്രട്ടറി സ്ഥാനങ്ങളില്‍ വഹിക്കുമ്പോള്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥന് എന്ന പേര് നേടി ശ്രദ്ധേയനായി.
സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥന് എന്ന വിളികള്‍ക്കിടെയാണ് തിരിച്ചടിയായി സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും ഉള്‍പ്പെടുന്നത്. ഐഎഎസില്‍ 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് കേസുകളിലൂടെ പതനം ആരംഭിച്ചത്.