കേരളത്തില്‍ പിണറായി വിജയന് തരംഗമുണ്ടാക്കിയെന്ന് സര്‍വ്വേ; ജനപ്രീതിയേറിയ ആദ്യ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴു പേരും ബിജെപി ഇതരര്‍
ന്യൂദല്‍ഹി: രാജ്യത്ത് ജനപ്രീതിയുള്ള പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ജനപ്രീത കുറഞ്ഞ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ആണ്. ഐഎഎന്‍എസ് സീ വോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണഅ രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. രണ്ടാമത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. മൂന്നാം സ്ഥാനത്ത് ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയാണ്. ഇവര്‍ മൂന്ന് പേരും ബിജെപി ഇതര കക്ഷികളുടെ […]

ന്യൂദല്‍ഹി: രാജ്യത്ത് ജനപ്രീതിയുള്ള പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ജനപ്രീത കുറഞ്ഞ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ആണ്. ഐഎഎന്‍എസ് സീ വോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണഅ രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. രണ്ടാമത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. മൂന്നാം സ്ഥാനത്ത് ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയാണ്. ഇവര്‍ മൂന്ന് പേരും ബിജെപി ഇതര കക്ഷികളുടെ നേതാക്കളാണ്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രകടനം പരിശോധിക്കുമ്പോള്‍, കേരളത്തില്‍ പിണറായി വിജയനും ബംഗാളില്‍ മമ്ത ബാനര്‍ജിയും അസമില്‍ സര്‍ബാനന്ദ് സോനാവാളും ഭരണാനുകൂല തരംഗം ഉണ്ടാക്കിയെന്ന് സര്‍വ്വയില്‍ പറയുന്നു.
ഉത്തരാഖണ്ഡിലെ ത്രിവേന്ദ്ര സിങ് റാവത്ത് ആണ് രാജ്യത്തെ ഏറ്റവും ജനപ്രിതി കുറഞ്ഞ മുഖ്യമന്ത്രി. ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടര്‍, പഞ്ചാബിലെ അമരിന്ദര്‍ സിങ് എന്നിവരാണ് ഈ പട്ടികയില്‍ രണ്ടാമതും മൂന്നാമതും.
ജനപ്രീതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ വന്നത് പതിനൊന്ന് മുഖ്യമന്ത്രിമാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപി, കര്‍ണാടക, സഖ്യകക്ഷിയായ ബീഹാര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ ശരാശരിക്കും താഴെയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനപ്രീതിയില്‍ താഴെയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപ്രീതിയുണ്ട്. എന്നാല്‍ ഹരിയാന, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ മോദിക്ക് ജനപിന്തുണ ആര്‍ജിക്കാനായിട്ടില്ല.