‘നാളെ കൊവിഡ് ഇല്ലെന്നും പറഞ്ഞെന്ന് വരും’; ഓക്സിന് ക്ഷാമത്തിലെ കേന്ദ്ര വാദത്തിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്
കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും നാളെ കൊവിഡ് ഉണ്ടായിരുന്നില്ലെന്നു വരെ സര്‍ക്കാര്‍ പറയുമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആരോപണം. രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ അഭാവം മൂലം സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. ഇതിനെതിരെയാണ് സംസ്ഥാനങ്ങള്‍ ഇപ്പോര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡല്‍ഹി […]
21 July 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും നാളെ കൊവിഡ് ഉണ്ടായിരുന്നില്ലെന്നു വരെ സര്‍ക്കാര്‍ പറയുമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആരോപണം.
രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ അഭാവം മൂലം സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. ഇതിനെതിരെയാണ് സംസ്ഥാനങ്ങള്‍ ഇപ്പോര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്രം സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടു.
രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ കുറവുണ്ടായിരുന്നതായി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ശരിവെയ്ക്കുന്നുണ്ട്. നിര്‍ണായകമായ ഈ മാസങ്ങളില്‍ ആവശ്യമായ ഓക്സിജന്‍ ക്വാട്ട സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മയും ആരോപിച്ചു.
ALSO READ: ‘ശശീന്ദ്രനെതിരായ ആരോപണം പെരുപ്പിച്ച് കാണിച്ചു’; രാജിവെക്കേണ്ടതില്ലെന്ന് ശരദ് പവാര്‍
കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും ഇത് ചാരസോഫ്റ്റ്വേറായ പെഗാസസിന്റെ ഫലമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.