Top

‘എന്റെ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ’; പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കുമോയെന്നും ഒ രാജഗോപാലിന് സംശയം

നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍ കുമ്മനം രാജശേഖരന് ലഭിക്കുമോയെന്ന് തനിക്കറിയില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണെന്നും പക്ഷെ തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്ന് അറിയില്ലെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജഗോപാല്‍ പറയുന്നു: ”കുമ്മനം പിന്‍ഗാമിയാണെന്ന് പറയില്ല. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടുമോയെന്ന് എനിക്കറിയില്ല. ചില മേഖലകളിലെ ആള്‍ക്കാര്‍ക്ക് എന്നോട് താല്‍പര്യമുണ്ടാകും. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണ്. പക്ഷെ എനിക്ക് കിട്ടിയ അത്രയും […]

15 March 2021 4:48 AM GMT

‘എന്റെ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ’; പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കുമോയെന്നും ഒ രാജഗോപാലിന് സംശയം
X

നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍ കുമ്മനം രാജശേഖരന് ലഭിക്കുമോയെന്ന് തനിക്കറിയില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണെന്നും പക്ഷെ തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്ന് അറിയില്ലെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജഗോപാല്‍ പറയുന്നു: ”കുമ്മനം പിന്‍ഗാമിയാണെന്ന് പറയില്ല. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടുമോയെന്ന് എനിക്കറിയില്ല. ചില മേഖലകളിലെ ആള്‍ക്കാര്‍ക്ക് എന്നോട് താല്‍പര്യമുണ്ടാകും. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണ്. പക്ഷെ എനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ല. ഇത്തവണ മത്സരിക്കില്ലെന്ന് ഞാന്‍ തന്നെ തീരുമാനിച്ചതാണ്. അല്ലാതെ അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ടൊന്നുമല്ല. എനിക്ക് പ്രായമായി. മത്സരരംഗത്ത് ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും. തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കിട്ടില്ല. എങ്കിലും പാര്‍ട്ടിയെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാനുള്ള ഒരു മാര്‍ഗമാണിത്.”

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പറഞ്ഞതിനെക്കുറിച്ച് രാജഗോപാലിന്റെ മറുപടി: ”ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം. അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിര്‍ക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം.”

ശോഭാ സുരേന്ദ്രനെയും രാജഗോപാല്‍ പിന്തുണച്ചു. അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടത്.

”ശോഭ സുരേന്ദ്രന്‍ മത്സരിക്കേണ്ടയാളാണ്. അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം. ഇനിയും ഒഴിവുകളുള്ള മണ്ഡലങ്ങളുണ്ട്. പൊതുരംഗത്ത കഴിവ് തെളിയിച്ച വ്യക്തിയാണ് ശോഭ സുരേന്ദ്രന്‍. ബിജെപിയുടെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇത്തവണത്തേത്. കോണ്‍ഗ്രസും സിപിഐഎമ്മും അല്ലാത്ത ഒരു പാര്‍ട്ടി വിജയിച്ച മണ്ഡലമാണ് നേമം. ഇത് അവര്‍ രണ്ടുപേര്‍ക്കും വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ പരാജയപ്പെടുത്താന്‍ ശിവന്‍കുട്ടി പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല അതിന്റെ ദേഷ്യമാണ് നേമം മണ്ഡലത്തില്‍ എംഎല്‍എ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത്.”

Next Story