‘പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഞാനില്ല’: മമ്പറം ദിവാകരന്
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഇനി മത്സരിക്കാനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്. കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം മടുപ്പുണ്ടാക്കി. പിണറായിക്കെതിരെ ആര് മത്സരിച്ചാലും ഒരു കുഴപ്പവും ഇല്ലെന്നും മമ്പറം ദിവാകരന് പറഞ്ഞു. ‘പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴും ഉണ്ടെങ്കിലും ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാല്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ല. പിണറായി വിജയനെതിരെ ആര് മത്സരിച്ചാലും തനിക്കെതിരെ ഒരു കുഴപ്പവുമില്ല.’ […]

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഇനി മത്സരിക്കാനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്. കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം മടുപ്പുണ്ടാക്കി. പിണറായിക്കെതിരെ ആര് മത്സരിച്ചാലും ഒരു കുഴപ്പവും ഇല്ലെന്നും മമ്പറം ദിവാകരന് പറഞ്ഞു.
‘പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴും ഉണ്ടെങ്കിലും ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാല്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ല. പിണറായി വിജയനെതിരെ ആര് മത്സരിച്ചാലും തനിക്കെതിരെ ഒരു കുഴപ്പവുമില്ല.’ മമ്പറം ദിവാകരന് പറഞ്ഞു.
എന്നാല്‍ പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഒരു കോണ്ഗ്രസുകാരന് എന്ന നിലക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മമ്പറം ദിവാകരന് പറഞ്ഞു. അഞ്ച് പതിനാറ്റാണ്ടുകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരു അംഗീകാരം പോലും പാര്‍ട്ടി തരാതിരുന്നതും ചിലരുടെ താല്പര്യം കാരണമാണ്. ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗാപാലുമാണ് തനിക്ക് നിര്‍വ്വാഹക സമിതി അംഗത്വം നല്‍കിയതെന്നും മമ്പറം ദിവാകരന് പറഞ്ഞു.
2016 ല്‍ പിണറായി വിജയന് മമ്പറം ദിവാകരനെതിരെ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പിണറായി വിജയന് 87329 വോട്ടും മമ്പറം ദിവാകരന് 50,424 വോട്ടുമാണ് ലഭിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ കെകെ നാരായണനെതിരെ ധര്‍മ്മടത്ത് നിന്നും ജനവിധി തേടിയതും ദിവാകരന് ആയിരുന്നു. അന്ന് കോണ്‍ഗ്രസിന് 57192 വോട്ടാണ് ലഭിച്ചത്.