Top

‘മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനാണെന്നതില്‍ അഭിമാനമേയുള്ളൂ, കളിയെ വിമര്‍ശിച്ചോളൂ, നിറത്തെ വേണ്ട’; അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റഷ്‌ഫോര്‍ഡ്

യൂറോ കപ്പ് ഫൈനലിലെ പെനാല്‍റ്റി നഷ്ടവും ഇംഗ്ലണ്ടിന്റെ തോല്‍വിക്കും പിന്നാലെ ഇംഗ്ലീഷ് ആരാധകരില്‍ നിന്നുള്ള വംശീയ അധിക്ഷേപങ്ങള്‍ക്കു മറുപടിയുമായി യുവ താരം മാര്‍ക്കസ് റഷ്‌ഫോര്‍ഡ്. കാലങ്ങളായി നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ പ്രകടനങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍ നിറത്തെ വിമര്‍ശിക്കുന്നതെന്തിനാണെന്നും റഷ്‌ഫോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു. ഇറ്റലിക്കെതിരായ ഫൈനലില്‍ റഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ 3-2ന് ഷൂട്ടൗട്ട് ജയിച്ചാണ് ഇറ്റലി കിരീടമുയര്‍ത്തിയത്. ഇതിനു പിന്നാലെ ഈ മൂന്നു യുവതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ […]

12 July 2021 10:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനാണെന്നതില്‍ അഭിമാനമേയുള്ളൂ, കളിയെ വിമര്‍ശിച്ചോളൂ, നിറത്തെ വേണ്ട’; അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റഷ്‌ഫോര്‍ഡ്
X

യൂറോ കപ്പ് ഫൈനലിലെ പെനാല്‍റ്റി നഷ്ടവും ഇംഗ്ലണ്ടിന്റെ തോല്‍വിക്കും പിന്നാലെ ഇംഗ്ലീഷ് ആരാധകരില്‍ നിന്നുള്ള വംശീയ അധിക്ഷേപങ്ങള്‍ക്കു മറുപടിയുമായി യുവ താരം മാര്‍ക്കസ് റഷ്‌ഫോര്‍ഡ്. കാലങ്ങളായി നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ പ്രകടനങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍ നിറത്തെ വിമര്‍ശിക്കുന്നതെന്തിനാണെന്നും റഷ്‌ഫോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു.

ഇറ്റലിക്കെതിരായ ഫൈനലില്‍ റഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ 3-2ന് ഷൂട്ടൗട്ട് ജയിച്ചാണ് ഇറ്റലി കിരീടമുയര്‍ത്തിയത്. ഇതിനു പിന്നാലെ ഈ മൂന്നു യുവതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വംശീയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് ഇംഗ്ലീഷ് ആരാധകര്‍ കൂട്ടമായി എത്തിയിരുന്നു.

ലോക ഫുട്‌ബോളും ഇംഗ്ലണ്ടും വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും പ്രതിഷേധവും സ്വീകരിച്ചു വരുന്നതിനിടെയാണ് ഇംഗ്ലീഷ് ആരാധകര്‍ തനി സ്വരൂപം പുറത്തെടുത്തത്. ഇതു മറുപടി പറയുകയായിരുന്നു റഷ്‌ഫോര്‍ഡ്.

”ഞാന്‍ എടുത്ത പെനാല്‍റ്റിയെ വേണമെങ്കില്‍ നിങ്ങള്‍ക്കു വിമര്‍ശിക്കാം. അത്ര നല്ല പെനാല്‍റ്റിയായിരുന്നില്ല അത്. എന്നാല്‍ എന്റെ നിറത്തിന്റെ പേരിലും ഞാന്‍ വന്ന സ്ഥലത്തിന്റെ പേരിലും വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല.”- റാഷ്‌ഫോര്‍ഡ് കുറിച്ചു.

”കരിയര്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് ഇത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനാണ് എന്ന് അറിയപ്പെടുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. രാജ്യത്തിന്റെ പ്രതീക്ഷ തകര്‍ത്ത പെനാല്‍റ്റി തുലച്ചതിന് ഞാന്‍ വേണമെങ്കില്‍ നിങ്ങളോടു മാപ്പുചോദിക്കാം. പക്ഷേ എന്റെ നിറത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ എനിക്കാവില്ല”- റഷ്‌ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങള്‍ക്കു നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ ലോകമെങ്ങും നിന്ന് പ്രതിഷേധമുയരുകയാണ്. ആരാധകരെ നിലയ്ക്കുനിര്‍ത്താന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തയാറാകണമെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. യൂറോ കപ്പ് ഫൈനലിനു മുമ്പ് ഇംഗ്ലീഷ് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ വെംബ്ലി സ്‌റ്റേഡിയത്തിന് അകത്തും പുറത്തും അഴിഞ്ഞാടുകയായിരുന്നു. ടിക്കറ്റ് ലഭിക്കാത്ത ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകരാണ് സുരക്ഷാ വേലികള്‍ തകര്‍ത്ത് സ്‌റ്റേഡിയത്തിലേക്ക് ഇടിച്ചു കയറിയത്.

Next Story

Popular Stories