Top

ഉടന്‍ സംഘു അതിര്‍ത്തിയില്‍ എത്തുമെന്ന് ദീപ് സിദ്ദു; രാഷ്ട്രീയ പ്രവേശനത്തെകുറിച്ചും പ്രതികരണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു. കര്‍ഷക പ്രക്ഷോഭം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും ഉടന്‍ അവിടെയെത്തുമെന്നും സിദ്ദു അറിയിച്ചു. അറസ്റ്റിലായതിന് പിന്നാലെ നിരവധി പേര്‍ക്ക് തനിക്ക് എതിരായെന്നും എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും സിദ്ദു പറഞ്ഞു. അതേസമയം സണ്ണി ഡിയോള്‍ ഇപ്പോഴും തനിക്കൊപ്പമില്ലെന്നും സിദ്ദു കൂട്ടിചേര്‍ത്തു. ഗുര്‍ദാസ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സണ്ണി ഡിയോളിനായി പ്രചാരണത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ സണ്ണി ഡിയോളുമായി […]

30 April 2021 11:20 PM GMT

ഉടന്‍ സംഘു അതിര്‍ത്തിയില്‍ എത്തുമെന്ന് ദീപ് സിദ്ദു; രാഷ്ട്രീയ പ്രവേശനത്തെകുറിച്ചും പ്രതികരണം
X

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു. കര്‍ഷക പ്രക്ഷോഭം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും ഉടന്‍ അവിടെയെത്തുമെന്നും സിദ്ദു അറിയിച്ചു. അറസ്റ്റിലായതിന് പിന്നാലെ നിരവധി പേര്‍ക്ക് തനിക്ക് എതിരായെന്നും എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും സിദ്ദു പറഞ്ഞു. അതേസമയം സണ്ണി ഡിയോള്‍ ഇപ്പോഴും തനിക്കൊപ്പമില്ലെന്നും സിദ്ദു കൂട്ടിചേര്‍ത്തു.

ഗുര്‍ദാസ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സണ്ണി ഡിയോളിനായി പ്രചാരണത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ സണ്ണി ഡിയോളുമായി യാതൊരു ബന്ധവുമില്ലെന്ന് ദീപ് സിദ്ദു അറിയിച്ചത്.

രാഷ്ട്രീയ പ്രവേശനത്തെകുറിച്ചുള്ള ചോദ്യത്തിനോടു സിദ്ദു പ്രതികരിച്ചു. പാഞ്ചബിലെ പ്രശ്ങ്ങള്‍ പറയാന്‍ അവിടെ കൃത്യമായ ഒരു രാഷ്ട്രീയ ഇടമുണ്ട്. ഞങ്ങള്‍ വേണ്ടത് പ്രാദേശിക നേതൃത്വത്തെയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയെയാണ് ഞങ്ങള്‍ക്കാവശ്യം എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

ചെങ്കോട്ട സംഘര്‍ഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 9 നായിരുന്നു ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് 36-കാരനായ ദീപ് സിദ്ദു അറസ്റ്റുചെയ്യപ്പെട്ടത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്ന് ആരോപിക്കുന്ന ദില്ലി പൊലീസ് കലാപത്തിനും സംഘര്‍ഷത്തിനും പ്രേരണ നല്‍കിയെന്നാണ് ദീപ് സിദ്ദുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്.

30000 രൂപവീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ദില്ലി കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാനും പാസ്പോര്‍ട്ട് കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷക സംഘങ്ങള്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ കൊടിമരത്തിനുമുകളില്‍ നിശാന്‍ സാഹിബ് പതാക സ്ഥാപിച്ചതിനുപിന്നിലും ദീപു സിദ്ദുവിന്റെ ആസൂത്രണമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു.

Next Story