Top

കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; തിങ്കളാഴ്ച നിരാഹാരസമരം നടത്തുമെന്ന് അരവിന്ദ് കേജരിവാള്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹകര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കര്‍ഷകര്‍ക്കൊപ്പം നിരാഹാരസമരം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.പുതിയ നിയമങ്ങള്‍ രാജ്യത്തിന് അപകടമാണ്. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യമാണ് താന്‍ ഇവിടെ പ്രകടിപ്പിക്കുന്നത്. എല്ലാ ആംആദ്മി പ്രവര്‍ത്തകരും നിരാഹാര സമരത്തെ പിന്തുണക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കര്‍ഷകര്‍ക്ക് പിന്തുണയുമായി പാര്‍ലമെന്റ് അംഗങ്ങളായ പ്രണീത് കൗറും മനിഷ് തിവാരിയും റണ്‍വീത് ബിട്ടുവും അമര്‍ സിറും കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവാതെ പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച് സമരവുമായി മുന്നോട്ടുപോവുകയാണ് കര്‍ഷകര്‍. അതിനിടെ, കര്‍ഷകര്‍ക്ക് […]

13 Dec 2020 6:39 AM GMT

കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; തിങ്കളാഴ്ച നിരാഹാരസമരം നടത്തുമെന്ന് അരവിന്ദ് കേജരിവാള്‍
X

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹകര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കര്‍ഷകര്‍ക്കൊപ്പം നിരാഹാരസമരം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
പുതിയ നിയമങ്ങള്‍ രാജ്യത്തിന് അപകടമാണ്. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യമാണ് താന്‍ ഇവിടെ പ്രകടിപ്പിക്കുന്നത്. എല്ലാ ആംആദ്മി പ്രവര്‍ത്തകരും നിരാഹാര സമരത്തെ പിന്തുണക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച കര്‍ഷകര്‍ക്ക് പിന്തുണയുമായി പാര്‍ലമെന്റ് അംഗങ്ങളായ പ്രണീത് കൗറും മനിഷ് തിവാരിയും റണ്‍വീത് ബിട്ടുവും അമര്‍ സിറും കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവാതെ പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച് സമരവുമായി മുന്നോട്ടുപോവുകയാണ് കര്‍ഷകര്‍. അതിനിടെ, കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ജോലി രാജി വെച്ചു. ചണ്ഡീഗഢിലെ ജയില്‍ വകുപ്പ് ഡിഐജി ലക്ഷ്മീന്ദര്‍ സിങ് ജാഖറാണ് ജോലി രാജിവെച്ചത്. ജോലി ലഭിക്കുന്നതിന് മുമ്പ് താനും കര്‍ഷകനായിരുന്നു. പിതാവ് ഇപ്പോളും കൃഷിക്കാരനാണ്. കര്‍ഷകരോട് എക്കാലവും താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മീന്ദര്‍ സിങിന്റെ രാജി. അമ്മയാണ് ഗ്രാമത്തിലെ കൃഷി നോക്കി നടത്തുന്നത്. ഡല്‍ഹിയിലെ അതിശൈത്യത്തില്‍ സമരം ചെയ്യുന്ന കര്‍ഷക സഹോദരങ്ങളെക്കുറിത്ത് ചോദിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് നോക്കാന്‍ കഴിയുന്നില്ല’. രാജിവെച്ച് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പ്രചോദനം നല്‍കുന്നത് അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേക്ക് ഉടന്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും അണിചേര്‍ന്നു. പഞ്ചാബില്‍നിന്നുള്ള എംപിമാര്‍ക്കൊപ്പമാണ് തരൂര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരത്തില്‍ പങ്കാളിയായത്.
ജന്തര്‍ മന്തറിലാണ് പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ സമരം ചെയ്യുന്നത്. പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇവരുന്നയിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എംപിമാരായ ഗുര്‍ജീത് ഔജ്ലയും ജസ്ബിര്‍ ഗില്ലുമായിരുന്നു ഇന്ന് സമരത്തിനുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമാണ് ശശി തരൂരും എത്തിയത്. ഡല്‍ഹിയില്‍ പ്രക്ഷോഭം കടുപ്പിക്കുകയാണ് കര്‍ഷകര്‍. രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നുമുള്ള കര്‍ഷകരാണ് കൂട്ടത്തോടെ, കൂടുതല്‍ സന്നാഹത്തോടെ സിംഘു അതിര്‍ത്തി ലക്ഷ്യമിട്ട് ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. നോയിഡയില്‍ യുപിയില്‍ നിന്നെത്തിയ കര്‍ഷകരും കടുത്ത പ്രക്ഷോഭത്തിലാണ്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ വീടുകളിലേക്ക് മടങ്ങുന്നുണ്ട്. എന്നാല്‍ ഇതിലിരട്ടി ആളുകളാണ് പ്രക്ഷോഭത്തിന് ഗ്രാമങ്ങളില്‍നിന്നും എത്തിക്കൊണ്ടിരിക്കുന്നത്.

Next Story