Top

”എനിക്കു മനസമാധാനം വേണം, അതിനായി റൊണാള്‍ഡോ ഇറ്റലി വിട്ട് പോകണം” സൂപ്പര്‍ താരത്തെ പ്രകീര്‍ത്തിച്ച് വിഖ്യാത പരിശീലകന്‍

പേര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് ഇറ്റാലിയന്‍ സീരി എ വിട്ടു പോകണമെന്ന് അഭ്യര്‍ഥിച്ചു വിഖ്യാത പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ. നിലവില്‍ സീരി എയില്‍ യുവന്റസിന്റെ താരമാണ് റൊണാള്‍ഡോ. കഴിഞ്ഞ സീസണ്‍ പകുതിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് പടിയിറങ്ങിയ മൗറീഞ്ഞോ വരുന്ന സീസണില്‍ എ.എസ്. റോമയെ പരിശീലിപ്പിക്കാനൊരുങ്ങുകയാണ്. ഇതോടെ റൊണാള്‍ഡോയുമായി നേര്‍ക്കുനേര്‍ വരുമെന്ന് ഉറപ്പായതോടെയാണ് തമാശരൂപത്തില്‍ താരത്തിനു മുന്നില്‍ അഭ്യര്‍ഥനയുമായി മൗറീഞ്ഞോയെത്തിയത്. ഇറ്റലിയില്‍ തനിക്ക് സമാധാനം വേണമെന്നും അതിന് റൊണാള്‍ഡോ ഇവിടെ […]

12 Jun 2021 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”എനിക്കു മനസമാധാനം വേണം, അതിനായി റൊണാള്‍ഡോ ഇറ്റലി വിട്ട് പോകണം” സൂപ്പര്‍ താരത്തെ പ്രകീര്‍ത്തിച്ച് വിഖ്യാത പരിശീലകന്‍
X

പേര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് ഇറ്റാലിയന്‍ സീരി എ വിട്ടു പോകണമെന്ന് അഭ്യര്‍ഥിച്ചു വിഖ്യാത പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ. നിലവില്‍ സീരി എയില്‍ യുവന്റസിന്റെ താരമാണ് റൊണാള്‍ഡോ.

കഴിഞ്ഞ സീസണ്‍ പകുതിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് പടിയിറങ്ങിയ മൗറീഞ്ഞോ വരുന്ന സീസണില്‍ എ.എസ്. റോമയെ പരിശീലിപ്പിക്കാനൊരുങ്ങുകയാണ്. ഇതോടെ റൊണാള്‍ഡോയുമായി നേര്‍ക്കുനേര്‍ വരുമെന്ന് ഉറപ്പായതോടെയാണ് തമാശരൂപത്തില്‍ താരത്തിനു മുന്നില്‍ അഭ്യര്‍ഥനയുമായി മൗറീഞ്ഞോയെത്തിയത്.

ഇറ്റലിയില്‍ തനിക്ക് സമാധാനം വേണമെന്നും അതിന് റൊണാള്‍ഡോ ഇവിടെ തുടരരുതെന്നുമാണ് മൗറീഞ്ഞോ പറഞ്ഞത്. റോമയുടെ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെ ലീഗിലെ മറ്റു ടീമുകളുമായുള്ള പ്രതീക്ഷകള്‍ സംബന്ധിച്ച് സംസാരിക്കവെയാണ് മൗറീഞ്ഞോ ഇത്തരത്തില്‍ പ്രതികരിച്ചത്.

റൊണാള്‍ഡോയെയും യുവന്റസിനെയും എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ”എനിക്ക് ഇവിടെ മനസമാധാനമായി കഴിയണം അതിന് റൊണാള്‍ഡോ ഇറ്റലി വിട്ട് പോകണം. എല്ലാവരും പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്. അയാള്‍ക്ക് 26 വയസല്ല നിലവില്‍, 36 വയസാണ്. എല്ലാ സീസണിലും 50 ഗോളുകള്‍ നേടില്ല. പക്ഷേ അയാള്‍ എത്ര നേടും? 35? അതു പോരെ? അയാളുടെ റെക്കോഡുകള്‍ അവിശ്വസനീയമാണ്. അതില്‍ വ്യക്തമാണ് എല്ലാം”- എന്നായിരുന്നു മൗറീഞ്ഞോ പ്രതികരിച്ചത്.

റൊണാള്‍ഡോ ഫുട്‌ബോള്‍ ഇതിഹാസമാണെന്നും പുതിത പുതിയ ലക്ഷ്യങ്ങളില്‍ നിന്ന് സ്വയം പ്രചോദനം കണ്ടെത്തുന്നയാളാണെന്നും മൗറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. ”ഇനിയും ഗോള്‍ഡന്‍ ബൂട്ടുകള്‍ നേടണം, ബാലണ്‍ ഡി ഓര്‍ നേടണം, രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറര്‍ പദവി ഇറാന്‍ താരം അലി ദെയിയില്‍ നിന്നു നേടണം, ഈ യൂറോ കപ്പില്‍ മാത്രമല്ല അടുത്ത ലോകകപ്പിലും കളിക്കണം… അയാള്‍ക്കു മുന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അയാള്‍ എതിരാളികള്‍ക്ക് അപകടകാരിയാണ്”- മൗറീഞ്ഞോ പറഞ്ഞു.

ലയണല്‍ മെസിയെയും റൊണാള്‍ഡോയെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിലും മൗറീഞ്ഞോയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. മെസിയെക്കാള്‍ മികച്ചത് റൊണാള്‍ഡോയാണെന്നു പറഞ്ഞ മൗറീഞ്ഞോ വിമര്‍ശനങ്ങളില്‍ നിന്നു പോലും പ്രചോദനം ഉള്‍ക്കൊള്ളാന്‍ റൊണാള്‍ഡോയ്ക്കുള്ള കഴിവാണ് വ്യത്യാസമായി ചൂണ്ടിക്കാട്ടിയത്. മെസി വിമര്‍ശനങ്ങളില്‍ തളര്‍ന്നു പോകുമ്പോള്‍ റൊണാള്‍ഡോ കരുത്താര്‍ജ്ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 മുതല്‍ 2013 വരെ മൂന്നു സീസണില്‍ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെയും പരിശീലകനായി പ്രവര്‍ത്തിച്ചയാളാണ് മൗറീഞ്ഞോ. ഇക്കാലയളവില്‍ ഒരു ലാ ലിഗ കിരീടവും ഒരു കോപ്പാ ഡെല്‍ റേയും ഒരു സൂപ്പര്‍ കോപ്പ കിരീടവും ഈ കൂട്ടുകെട്ടിലൂടെ റയല്‍ സ്വന്തമാക്കിയിരുന്നു.

Next Story

Popular Stories