Top

മനസ്വിതക്ക് ഐഫോണ്‍ 12 സമ്മാനമായി നല്‍കി കോണ്‍ഗ്രസ് അസം ഘടകം; 97 സീറ്റില്‍ മത്സരിച്ചേക്കും

ഗുവാഹത്തി: അസം സംസ്ഥാനം നേരിടുന്ന പുതിയ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് അസം കോണ്‍ഗ്രസ് സംസ്ഥാന ഘടകം പ്രഖ്യാപിച്ച സമ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമായ ഐഫോണ്‍ 12 ലഭിച്ചത് ഗുവാഹത്തി സ്വദേശി മനസ്വിത മഹന്തക്ക്. രണ്ടാം സമ്മാനമായ വണ്‍ പ്ലസ് മൊബൈല്‍ ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥി അഭിനവ് ബോറക്കാണ് ലഭിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് പ്രകടന പത്രിക ചെയര്‍മാന്‍ ഗൗരവ് ഗൊഗോയ് വിജയികളെ അനുമോദിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ റിപുണ്‍ ബോറ, ദേവ്ബ്രത് സൈക്കിയ എന്നിവരും വിജയികളെ അനുമോദിച്ചു. സംസ്ഥാനത്തെ അടിസ്ഥാന […]

17 Feb 2021 11:25 AM GMT

മനസ്വിതക്ക് ഐഫോണ്‍ 12 സമ്മാനമായി നല്‍കി കോണ്‍ഗ്രസ് അസം ഘടകം; 97 സീറ്റില്‍ മത്സരിച്ചേക്കും
X

ഗുവാഹത്തി: അസം സംസ്ഥാനം നേരിടുന്ന പുതിയ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് അസം കോണ്‍ഗ്രസ് സംസ്ഥാന ഘടകം പ്രഖ്യാപിച്ച സമ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമായ ഐഫോണ്‍ 12 ലഭിച്ചത് ഗുവാഹത്തി സ്വദേശി മനസ്വിത മഹന്തക്ക്. രണ്ടാം സമ്മാനമായ വണ്‍ പ്ലസ് മൊബൈല്‍ ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥി അഭിനവ് ബോറക്കാണ് ലഭിച്ചത്.

സംസ്ഥാന കോണ്‍ഗ്രസ് പ്രകടന പത്രിക ചെയര്‍മാന്‍ ഗൗരവ് ഗൊഗോയ് വിജയികളെ അനുമോദിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ റിപുണ്‍ ബോറ, ദേവ്ബ്രത് സൈക്കിയ എന്നിവരും വിജയികളെ അനുമോദിച്ചു.

സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കാനും അവയുടെ പരിഹാരങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനും ഈ മത്സരം സഹായിക്കുമെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. വരുന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റുകളില്‍ 97ല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും.വിജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി ചത്തീസ്ഗഡ് മോഡല്‍ സ്വീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം.

ചത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 90 സീറ്റില്‍ 70 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കാന്‍ അവിടെ കോണ്‍ഗ്രസ് നടപ്പാക്കിയ തന്ത്രങ്ങള്‍ അസമിലും നടത്താനാണ് തീരുമാനം. അവിടെ വിജയത്തിലേക്ക് നയിച്ച നേതാക്കളെ അസമിലെത്തിച്ച് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് തീരുമാനം.

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനാണ് അസം നിരീക്ഷണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച അസമിലെ ജോര്‍ഹത്ത് ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുത്തു. തുടര്‍ച്ചയായി അസമിലെ പാര്‍ട്ടി പരിപാടികളില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുക്കുന്നുണ്ട്.

Next Story