Top

”ഇടയ്ക്ക് അത് മിസ് ചെയ്യുന്നുണ്ട്”… വിക്കറ്റിനു പിന്നില്‍ നിന്ന് ധോണിയുടെ ടിപ്‌സ് ഓര്‍മിച്ച് കുല്‍ദീപ് യാദവ്

വിക്കറ്റിനു പിന്നില്‍ നിന്നു തന്ത്രങ്ങള്‍ പറഞ്ഞു തരുന്ന മഹേന്ദ്ര സിങ് ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കരിയറിലെ തന്റെ മോശം സമയത്ത് ക്രിക്കറ്റില്‍ പ്രചോദനം പകര്‍ന്നവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു താരം. ഈ സീസണില്‍ കുല്‍ദീപിന് ശ്രദ്ധേയമായ നേട്ടങ്ങളൊന്നുമില്ല. ഇന്ത്യന്‍ ജഴ്‌സിയില്‍ വെറും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപിനെ ഒരു മത്സരത്തില്‍ പോലും കളത്തിലിറക്കിയില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് […]

12 May 2021 4:28 AM GMT

”ഇടയ്ക്ക് അത് മിസ് ചെയ്യുന്നുണ്ട്”… വിക്കറ്റിനു പിന്നില്‍ നിന്ന് ധോണിയുടെ ടിപ്‌സ് ഓര്‍മിച്ച് കുല്‍ദീപ് യാദവ്
X

വിക്കറ്റിനു പിന്നില്‍ നിന്നു തന്ത്രങ്ങള്‍ പറഞ്ഞു തരുന്ന മഹേന്ദ്ര സിങ് ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കരിയറിലെ തന്റെ മോശം സമയത്ത് ക്രിക്കറ്റില്‍ പ്രചോദനം പകര്‍ന്നവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു താരം.

ഈ സീസണില്‍ കുല്‍ദീപിന് ശ്രദ്ധേയമായ നേട്ടങ്ങളൊന്നുമില്ല. ഇന്ത്യന്‍ ജഴ്‌സിയില്‍ വെറും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപിനെ ഒരു മത്സരത്തില്‍ പോലും കളത്തിലിറക്കിയില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടു.

ധോണിയുടെ കീഴില്‍ കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ കാര്യമെന്നു കുല്‍ദീപ് പറഞ്ഞു. വിക്കറ്റിനു പിന്നില്‍ നിന്ന് ധോണി പറഞ്ഞു തരുന്ന തന്ത്രങ്ങള്‍ തന്നെ ഒരു മികച്ച സ്പിന്നറാക്കി വളര്‍ത്തിയെന്നും കുല്‍ദീപ് ഓര്‍മിക്കുന്നു. ഇപ്പോള്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും വിക്കറ്റിനു പിന്നിലെ ധോണിയെയാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ധോണിക്കു പകരക്കാരനായി എത്തിയ റിഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ വളരെയധികം ഊര്‍ജസ്വലനായ വ്യക്തിയാണെന്നും കുല്‍ദീപ് പറഞ്ഞു. കൂടുതല്‍ മത്സര പരിചയം വരുമ്പോള്‍ പന്തിനും ബൗളര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞു നല്‍കാന്‍ കഴിയുമെന്നും കുല്‍ദീപ് പ്രത്യാശിച്ചു.

ഇന്ത്യന്‍ ടീമില്‍ യൂസ്‌വേന്ദ്ര ചഹലുമായുള്ള ബൗളിങ് കൂട്ടുകെട്ടും മിസ് ചെയ്യുന്നതായി കുല്‍ദീപ് പറഞ്ഞു. ”ധോണി ടീമിലുണ്ടായിരുന്ന സമയത്ത് ചഹലും ഞാനും ഏറെ മത്സരങ്ങളില്‍ ഒരുമിച്ചു കളിച്ചു. ധോണി പോയ ശേഷം കുറച്ചു മത്സരങ്ങളാണ് ലഭിച്ചത്. കുറേക്കൂടി അവസരങ്ങഹ ലഭിച്ചാല്‍ നന്നായിരുന്നു”- കുല്‍ദീപ് പറഞ്ഞു.

Next Story

Popular Stories