‘ഇതാണ് ഗഡി ഇത്തവണത്തെ പൂരം’; കൊവിഡിലും ആവേശം കൈവിടാതെ ഐഎം വിജയന്, വീഡിയോ
തൃശൂരിന്റെ സംസ്കാരിക പെരുമ വിളിച്ചോതുന്ന മഹോത്സവമാണ് പൂരം. ഓരോ വര്‍ഷവും വിദേശികളും ഇതര ജില്ലക്കാരും പൂരത്തിനെത്തുമെങ്കിലും തൃശൂര്‍ക്കാരുടെ പൂരപ്രേമത്തിനൊടൊപ്പം അവരൊന്നും വരില്ല. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ ചടങ്ങ് മാത്രമായി തൃശൂര്‍പൂരം വെട്ടിച്ചുരുക്കിയത് പൂര പ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തോട് തൃശൂര്ക്കാര് വഴങ്ങുകയും ചെയ്തു. നിലവിലെ റിപ്പോർട്ടുകള്‍ പ്രകാരം പൂർണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷേധങ്ങളൊ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തവണ ടിവിയിലാണ് എല്ലാവരും പൂരം ആസ്വദിച്ചതെന്ന് […]

തൃശൂരിന്റെ സംസ്കാരിക പെരുമ വിളിച്ചോതുന്ന മഹോത്സവമാണ് പൂരം. ഓരോ വര്‍ഷവും വിദേശികളും ഇതര ജില്ലക്കാരും പൂരത്തിനെത്തുമെങ്കിലും തൃശൂര്‍ക്കാരുടെ പൂരപ്രേമത്തിനൊടൊപ്പം അവരൊന്നും വരില്ല. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ ചടങ്ങ് മാത്രമായി തൃശൂര്‍പൂരം വെട്ടിച്ചുരുക്കിയത് പൂര പ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു.
എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തോട് തൃശൂര്ക്കാര് വഴങ്ങുകയും ചെയ്തു. നിലവിലെ റിപ്പോർട്ടുകള്‍ പ്രകാരം പൂർണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷേധങ്ങളൊ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇത്തവണ ടിവിയിലാണ് എല്ലാവരും പൂരം ആസ്വദിച്ചതെന്ന് പറയാം. ഇന്ത്യന്‍ ഇതിഹാസ ഫുട്ബോളര് തൃശൂര്‍ക്കാരുടെ സ്വന്തം ഐഎം വിജയനും പൂരപ്രേമികളില്‍ പ്രധാനിയാണ്. സുരക്ഷ കണക്കിലെടുത്ത് പൂരം വീട്ടിലിരുന്ന ആഘോഷിക്കുന്ന ഐഎം വിജയന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
മേളത്തിനൊപ്പം കൈ ഉയര്‍ത്തി താളം പിടിച്ച് ടിവിക്ക് മുന്നില്‍ നില്ക്കുന്ന വിജയന് പ്രതിസന്ധി ഘട്ടത്തില്‍ മാതൃക കൂടിയാണ് കാണിച്ചിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. പ്രതിസന്ധിയില്‍ പൂര മേളം ടിവിയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയിരുന്നു. കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും പൂരം ലൈവ് ടെലികാസ്റ്റ് ചെയ്തു.