”ആ സ്ളെഡ്ജിങ് എനിക്ക് ഇഷ്ടമായി, ഞാന്‍ അപകടകാരിയാണെന്നു അവര്‍ക്കു മനസിലായല്ലോ”; ഐ.പി.എല്ലിലെ രോമാഞ്ച നിമിഷം ഓര്‍മിച്ച് മുംബൈ താരം
വിമര്‍ശനങ്ങളെയും അവഗണനകളെയും ബാറ്റുകൊണ്ടു പ്രഹരിച്ചു മുന്നേറിയ യുവതാരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തെടുക്കുന്ന മിന്നുന്ന ഫോമിനൊടുവില് സൂര്യകുമാറിനു മുന്നില്‍ ടീം ഇന്ത്യയുടെ വാതിലുകള്‍ തുറന്നത് അടുത്തിടെയാണ്. സൂര്യകുമാറിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനേക്കാളൊക്കെ സുര്യകുമാര്‍ അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത് ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമായുള്ള ഉരസലിലൂടെയാണ്. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെയായിരുന്നു അത്. ഇപ്പോള്‍ […]
25 May 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിമര്‍ശനങ്ങളെയും അവഗണനകളെയും ബാറ്റുകൊണ്ടു പ്രഹരിച്ചു മുന്നേറിയ യുവതാരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തെടുക്കുന്ന മിന്നുന്ന ഫോമിനൊടുവില് സൂര്യകുമാറിനു മുന്നില്‍ ടീം ഇന്ത്യയുടെ വാതിലുകള്‍ തുറന്നത് അടുത്തിടെയാണ്.
സൂര്യകുമാറിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനേക്കാളൊക്കെ സുര്യകുമാര്‍ അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത് ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമായുള്ള ഉരസലിലൂടെയാണ്.
യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെയായിരുന്നു അത്. ഇപ്പോള്‍ അതേക്കുറിച്ചു മനസുതുറക്കുകയാണ് താരം. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക പേജില്‍ ഒരു വീഡിയോ ചാറ്റിലാണ് സൂര്യകുമാര്‍ അന്നത്തെ സംഭവങ്ങള്‍ ഓര്‍മിച്ചത്.
മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു വേണ്ടി സൂര്യകുമാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ കോഹ്ലി സ്ളെഡ്ജ് ചെയ്യുകയായിരുന്നു. സൂര്യകുമാറിന്റെ ഷോട്ട് തടുത്തിട്ട കോഹ്ലി താരത്തിന് അടുത്തേക്ക് നടന്നുവന്നു തുറിച്ചു നോക്കി സ്ളെഡ്ജ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഒട്ടും പതറാതെ ഇന്ത്യന്‍ നായകന്റെ നോക്കിപ്പേടിപ്പിക്കല് തന്ത്രത്തിന് അതേ നാണയത്തില്‍ തുറിച്ചു നോക്കി മറുപടി നല്കിയ സൂര്യകുമാര്‍ പുറത്താകാതെ അര്‍ധസെഞ്ചുറി തികച്ച് ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് പിന്‍വാങ്ങിയത്.
അന്നത്തെ കോഹ്ലിയുടെ ആ സ്ളെഡ്ജിങ് തനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടെന്നാണ് സൂര്യകുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ”അത് എനിക്ക് ഏറെ ഇഷ്ടമായി. ഞാന്‍ അപകടകാരിയാണെന്നും ഞാന്‍ ക്രീസില്‍ നിന്നാല്‍ അവര്‍ തോല്‍ക്കുമെന്നു മനസിലാക്കിയതുകൊണ്ടുമാണല്ലോ എന്നെ സ്ളെഡ്ജ് ചെയ്തത്. കോഹ്ലിയെപ്പോലും നിയന്ത്രണം തെറ്റിച്ച പ്രകടനം നടത്താനായല്ലോ എന്നോര്‍ത്ത് എനിക്ക് എപ്പോഴും സന്തോഷമാണമാണ് തോന്നുന്നത്”- സൂര്യകുമാര്‍ പറഞ്ഞു.
ക്രിക്കറ്റ് കളത്തില്‍ ഏറ്റവും അഗ്രസീവായ താരമാണ് കോഹ്ലിയെന്നും തന്നോടുമാത്രമല്ല എതിരേ ബാറ്റ് ചെയ്യുന്ന ആരോടും കോഹ്ലി അതു ചെയ്യുമെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് സൂര്യകുമാര്‍ പുറത്താകാതെ നേടിയ 79 റണ്‍സാണ് മുതല്‍ക്കൂട്ടായത്.