Top

‘ഒഎന്‍വി പുരസ്‌കാരം വേണ്ട’; പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയെന്ന് വൈരമുത്തു

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വെച്ച് തമിഴ് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ട് നില്‍ക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ […]

29 May 2021 2:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഒഎന്‍വി പുരസ്‌കാരം വേണ്ട’; പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയെന്ന് വൈരമുത്തു
X

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വെച്ച് തമിഴ് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ട് നില്‍ക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം.

പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്

തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.

Next Story