Top

”എനിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്‍ വേണ്ട”; ലോകറെക്കോഡ് പ്രകടനത്തിനു ശേഷം വിമര്‍ശകര്‍ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് നേടിയതിനു പിന്നാലെ വിമര്‍ശകര്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. തനിക്ക് മുന്നോട്ട് നീങ്ങാന്‍ ആരുടെയും സാക്ഷ്യപ്പെടുത്തലുകള്‍ വേണ്ടെന്നും തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്നും മിതാലി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് മിതാലി റണ്‍വേട്ടയില്‍ റെക്കോഡിട്ടത്. മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിതാലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശശനമുയര്‍ന്നിരുന്നു. ഇതിനാണ് താരം മറുപടി പറയുന്നത്. മത്സരത്തിനു ശേഷമുള്ള […]

5 July 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”എനിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്‍ വേണ്ട”; ലോകറെക്കോഡ് പ്രകടനത്തിനു ശേഷം വിമര്‍ശകര്‍ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍
X

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് നേടിയതിനു പിന്നാലെ വിമര്‍ശകര്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. തനിക്ക് മുന്നോട്ട് നീങ്ങാന്‍ ആരുടെയും സാക്ഷ്യപ്പെടുത്തലുകള്‍ വേണ്ടെന്നും തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്നും മിതാലി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് മിതാലി റണ്‍വേട്ടയില്‍ റെക്കോഡിട്ടത്. മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിതാലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശശനമുയര്‍ന്നിരുന്നു. ഇതിനാണ് താരം മറുപടി പറയുന്നത്.

മത്സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ ചുണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ”എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആളുകളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തല്‍ ഞാന്‍ തേടുന്നില്ല. ഈ ടീമില്‍ എനിക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് എനിക്കറിയാം. അതനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്”- മിതാലി പറഞ്ഞു.

”ഞാന്‍ ആളുകളെ പ്രീതിപ്പെടുത്താന്‍ നോക്കുന്നില്ല. ടീം മാനേജുമെന്റ് എനിക്ക് നിയോഗിച്ചിട്ടുള്ള കടമ ചെയ്യുന്നു. എന്റെ പ്രകടനം നന്നായി ഉപയോഗിക്കേണ്ടതുണ്ട്, കൂടാതെ മുഴുവന്‍ ബാറ്റിങ് യൂണിറ്റും എന്നെ ചുറ്റിപ്പറ്റിയാണ്,”- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് മുന്‍ താരം ഷാര്‍ലറ്റ് എഡ്വേര്‍ഡിന്റെ റെക്കോഡാണ മിതാലി മറികടന്നത്. 10,273 റണ്‍സായിരുന്നു ഷാര്‍ലറ്റ് എഡ്വേര്‍ഡിന്റെ സമ്പാദ്യം. 10,337 റണ്‍സുമായാണ് ഇപ്പോള്‍ മിതാലി ഒന്നാമത് തുടരുന്നത്.

2019-ല്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലി, അടുത്ത വര്‍ഷം മാര്‍ച്ച് നാലു മുതല്‍ ഏപ്രില്‍ മൂന്നു വരെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം വിരമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

Popular Stories