Top

‘വിജിലന്‍സിന് അഭിനന്ദനം’; വിശ്വാസമില്ലാത്ത ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി മുരളീധരന്‍

കെഎസ്എഫ്ഇ ശാഖകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിനെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന വിജിലന്‍സും സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ലൈഫ് മിഷന്‍, കെഎസ്എഫ്ഇ എന്നിവയില്‍ അന്വേഷണത്തിന് മുതിര്‍ന്ന വിജിലന്‍സിനെ അഭിനന്ദിക്കുന്നു. വിജിലന്‍സിനെ വിശ്വാസമില്ലാത്ത ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളടക്കം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാന്‍ അക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സിനെയടക്കം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ലൈഫ് മിഷനില്‍ അവരാണ് പറഞ്ഞത് ശിവശങ്കറിനെ പ്രതിയാക്കണമെന്ന്. കേസെടുക്കാനുണ്ട് […]

29 Nov 2020 7:03 AM GMT

‘വിജിലന്‍സിന് അഭിനന്ദനം’; വിശ്വാസമില്ലാത്ത ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി മുരളീധരന്‍
X

കെഎസ്എഫ്ഇ ശാഖകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിനെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന വിജിലന്‍സും സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ലൈഫ് മിഷന്‍, കെഎസ്എഫ്ഇ എന്നിവയില്‍ അന്വേഷണത്തിന് മുതിര്‍ന്ന വിജിലന്‍സിനെ അഭിനന്ദിക്കുന്നു. വിജിലന്‍സിനെ വിശ്വാസമില്ലാത്ത ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളടക്കം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാന്‍ അക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സിനെയടക്കം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ലൈഫ് മിഷനില്‍ അവരാണ് പറഞ്ഞത് ശിവശങ്കറിനെ പ്രതിയാക്കണമെന്ന്. കേസെടുക്കാനുണ്ട് എന്ന് പറഞ്ഞത് അവരാണ്. കെഎസ്എഫ്ഇയിലും വിജിലന്‍സാണ് പറഞ്ഞിരിക്കുന്നത്.

വി മുരളീധരന്‍

കെഎസ്എഫ്ഇയിലെ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് വിമര്‍ശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സംസ്ഥാന വിജിലന്‍സിനെ ധനമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ തോമസ് ഐസക്കിനെ പുറത്താക്കാന്‍ പിണറായി തയ്യാറാകണം. കെഎസ്എഫ്ഇയിലും വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും അഴിമതി നടന്നെന്ന് വിജിലന്‍സ് പറഞ്ഞതോടെ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന സിപിഐഎം പ്രചരണം പാളിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നാലരവര്‍ഷക്കാലം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുഡിഎഫ് നേതാക്കളുടെ അഴിമതിക്കെതിരെ കേസെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ ഇടതുസര്‍ക്കാരിന്റെ അഴിമതികള്‍ക്കൊപ്പം യുഡിഎഫിന്റെ പഴയ അഴിമതിയും ജനങ്ങള്‍ ഓര്‍ക്കാന്‍ അവസരമുണ്ടായി.

വി മുരളീധരന്‍
Next Story