‘വന്നത് നേമം പിടിച്ചെടുത്തേ തീരൂ എന്ന വാശിയില്‍’; രണ്ട് മൂന്നും സ്ഥാനങ്ങള്‍ അവര്‍ തീരുമാനിക്കട്ടേയെന്ന് കെ മുരളീധരന്
നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. യുഡിഎഫ് ഇത്തവണ നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കെ മുരളീധരന് പറഞ്ഞു. എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. യുഡിഎഫ് ഒന്നാം സ്ഥാനത്തിനാണ് മത്സരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ അവര്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ഇത്തവണ മത്സരിക്കുന്നത്. എന്നിട്ടും വോട്ട് കച്ചവടമെന്ന് പറയുന്നത് ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്ന നിരാശയാണ്. മെയ് രണ്ട് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി രാജിവയ്ക്കാമല്ലോ പിന്നെന്താണ് പ്രശ്നമെന്നും കോണ്‍ഗ്രസ് എംപി പ്രതികരിച്ചു. […]

നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. യുഡിഎഫ് ഇത്തവണ നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കെ മുരളീധരന് പറഞ്ഞു. എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. യുഡിഎഫ് ഒന്നാം സ്ഥാനത്തിനാണ് മത്സരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ അവര്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ഇത്തവണ മത്സരിക്കുന്നത്. എന്നിട്ടും വോട്ട് കച്ചവടമെന്ന് പറയുന്നത് ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്ന നിരാശയാണ്. മെയ് രണ്ട് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി രാജിവയ്ക്കാമല്ലോ പിന്നെന്താണ് പ്രശ്നമെന്നും കോണ്‍ഗ്രസ് എംപി പ്രതികരിച്ചു. എയര്‍പോര്‍ട്ടിലെ സ്വീകരണത്തിന് പിന്നാലെ ജഗതിയിലെ റോഡ് ഷോയില്‍ വന്‍ വരവേല്പാണ് പ്രവര്‍ത്തകര്‍ മുരളീധരന് ഒരുക്കിയത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തു. ആ മനോവീര്യം തകര്‍ന്നതാണ് കഴിഞ്ഞ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ നമുക്കുണ്ടായ ദയനീയ പരാജയത്തിന്റെ കാരണം. അതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നേമം പിടിച്ചെടുത്തേ തീരൂ എന്ന വാശിയില്‍ യുഡിഎഫ് എന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇന്ന് വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിനാണ് പാര്‍ട്ടി എന്നെ നിയോഗിച്ചത്.
കെ മുരളീധരന്
പുലി വരുന്നേ നേമത്ത് പുലി വരുന്നേ എന്ന മുദ്രാവാക്യത്തോടെയാണ് പ്രവര്‍ത്തകര്‍ മുരളീധരനെ സ്വീകരിച്ചത്. പ്രവര്‍ത്തകരുടെ ചുമലിലേറിയാണ് കെ മുരളീധരന് എയര്‍പോര്‍ട്ടിന് പുറത്തേക്ക് എത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാല്‍ നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എല്‍ഡിഎഫിന് വേണ്ടി എംഎല്‍എയായിരുന്ന വി ശിവന്‍കുട്ടിയും യുഡിഎഫിന് വേണ്ടി എല്‍ജെഡിയിലെ സുരേന്ദ്രന്‍പിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകള്‍ക്കാണ് ഒ രാജഗോപാല്‍ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
കെ മുരളീധരന് പറഞ്ഞത്
യുഡിഎഫ് നേമത്തെ മത്സരം ഗൗരവമായി എടുത്തു എന്നതിന്റെ ഉദാഹരണമാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം. 2011ലും 2016ലും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയുണ്ടായി. ചരിത്രത്തിലാദ്യമായി ബിജെപി ജയിച്ചത് യുഡിഎഫ് നടത്തിയ വോട്ടുകച്ചവടം കാരണമാണെന്ന് മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ദുഷ്പ്രചരണം നടത്തി. അങ്ങനെ അഞ്ച് വര്‍ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ ദുഷ്പ്രചരണത്തിന്റെ മുനയൊടിക്കാന്‍ ഈ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ തന്നെ യുഡിഎഫിന് കഴിഞ്ഞിരിക്കുന്നു. 2011ലും 2016ലും യുഡിഎഫിന് വേണ്ടി മത്സരിച്ച രാഷ്ട്രീയ പാര്‍ട്ടി അവര്‍ എന്തിന് നമ്മളോടൊപ്പം വന്നു എന്ന് നമുക്കറിയില്ല. എന്തിന് യുഡിഎഫില്‍ നിന്ന് പോയി എന്നും നമുക്കറിയില്ല. അങ്ങനെയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇടതുമുന്നണിയുടെ ചവിട്ടുകൊണ്ട് നമ്മുടെ ഒപ്പം വന്നത്. നേമം ഉള്‍പ്പെടെയുള്ള സീറ്റ് അവര്‍ക്ക് മത്സരിക്കാന്‍ കൊടുത്തു. കൊടുത്ത മിക്ക സ്ഥലങ്ങളും കുളമാക്കി. എല്ലാം കഴിഞ്ഞപ്പോള്‍, 2016 മാര്‍ച്ച് എട്ടിന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, ഒരു ഇടതുപക്ഷ നേതാവ് പ്രസ്താവന ഇറക്കി. വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പാണെന്ന്. മാര്‍ച്ച് 16ന് ആ വ്യക്തി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വന്നു. ജനം വോട്ടു ചെയ്യുമോ? താല്‍ക്കാലിക ഏര്‍പ്പാടിന് വന്ന് ചിലര്‍ മത്സരിച്ചത് നമുക്ക് ക്ഷീണം ചെയ്തു.
2011ല്‍ വട്ടിയൂര്‍കാവില്‍ ഞാന്‍ മത്സരിക്കാന്‍ വരുമ്പോള്‍ മഹേശ്വരന് നായരുള്‍പ്പെടെ ഏതാണ്ട് 11ഓളം കൗണ്‍സിലര്‍മാര്‍ അന്ന് യുഡിഎഫിനുണ്ടായിരുന്നു. പക്ഷെ, രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തു. ആ മനോവീര്യം തകര്‍ന്നതാണ് കഴിഞ്ഞ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ നമുക്കുണ്ടായ ദയനീയ പരാജയത്തിന്റെ കാരണം. അതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നേമം പിടിച്ചെടുത്തേ തീരൂ എന്ന വാശിയില്‍ യുഡിഎഫ് എന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഞാന്‍ തലസ്ഥാനത്ത് ജനപ്രതിനിധിയായി തുടരുമ്പോഴാണ് അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാന്‍ എന്നെ വടകരയിലേക്ക് എന്നെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അത് യുഡിഎഫ് പ്രവര്‍ത്തകരുടെയെല്ലാം സഹകരണത്തോടെ സത്യസന്ധമായി നിര്‍വ്വഹിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇന്ന് വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിനാണ് പാര്‍ട്ടി എന്നെ നിയോഗിച്ചത്. അതിന്റെ ഗുണദോഷങ്ങളേക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. പാര്‍ട്ടിയും മുന്നണിയും ഏല്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുത്ത് നിര്‍വ്വഹിക്കും.
ഈ തെരഞ്ഞെടുപ്പില്‍ ഒരു കാര്യം ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു. ഐശ്വര്യമുള്ളൊരു കേരളം, വികസനവുമായി മുന്നോട്ടുപോകുന്ന ഒരു കേരളം, അതാണ് യുഡിഎഫിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടിയാണ് യുഡിഎഫ് ജനങ്ങളോട് വോട്ടുചോദിക്കുന്നത്.