Top

‘ശബരിമലയില്‍ ആളേക്കേറ്റാന്‍ ഞാന്‍ ഹര്‍ജി കൊടുത്തു’; ജഡ്ജിയ്ക്ക് കൊവിഡെന്ന് അജയ് തറയില്‍

ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ താന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജഡ്ജിയ്ക്ക് കൊവിഡായതിനാല്‍ നടപടി വൈകുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. മോണിങ്ങ് റിപ്പോര്‍ട്ടറിനിടെയാണ് കെപിസിസി വക്താവിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയെ മരുഭൂമി പോലെയാക്കി. തനിക്കായിരുന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും ഏര്‍പ്പെടുത്താതെ എല്ലാവരേയും കയറ്റിവിടുമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും അയ്യപ്പന് വേണ്ടി കോണ്‍ഗ്രസ് വോട്ട് ചോദിക്കുമെന്നും അജയ് തറയില്‍ പറഞ്ഞു. അജയ് തറയില്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ […]

1 Dec 2020 9:19 AM GMT

‘ശബരിമലയില്‍ ആളേക്കേറ്റാന്‍ ഞാന്‍ ഹര്‍ജി കൊടുത്തു’; ജഡ്ജിയ്ക്ക് കൊവിഡെന്ന് അജയ് തറയില്‍
X

ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ താന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജഡ്ജിയ്ക്ക് കൊവിഡായതിനാല്‍ നടപടി വൈകുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. മോണിങ്ങ് റിപ്പോര്‍ട്ടറിനിടെയാണ് കെപിസിസി വക്താവിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയെ മരുഭൂമി പോലെയാക്കി. തനിക്കായിരുന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും ഏര്‍പ്പെടുത്താതെ എല്ലാവരേയും കയറ്റിവിടുമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും അയ്യപ്പന് വേണ്ടി കോണ്‍ഗ്രസ് വോട്ട് ചോദിക്കുമെന്നും അജയ് തറയില്‍ പറഞ്ഞു.

അജയ് തറയില്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ പറഞ്ഞ സ്വപ്‌ന സുരേഷോ ഒന്നുമില്ലാതെ തന്നെ 19 സീറ്റ് വാങ്ങിയ പാര്‍ട്ടിയാണ് യുഡിഎഫ്.

അവതാരകന്‍: അത് ‘അയ്യപ്പനൊരു വോട്ട്’ അല്ലേ അജയ് തറയില്‍?

അജയ് തറയില്‍: അതൊക്കെ പറയാമായിരിക്കാം. അയ്യപ്പന് ഒരു വോട്ട് എന്നത് ഇപ്പോഴും നിലനില്‍ക്കുകയല്ലേ? അയ്യപ്പനൊരു വോട്ട് എന്നത് കേരളത്തില്‍ ശബരിമലയെ, ഇപ്പോള്‍ മരുഭൂമി പോലെയാക്കിയ ഒരു ഗവണ്‍മെന്റല്ലേ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത്. ഞാന്‍ കഴിഞ്ഞ ഒന്നാം തീയതി ശബരിമലയില്‍ പോയിരുന്നു. എന്റെ കണ്ണുനിറഞ്ഞുപോയി. ശബരിമല മരൂഭൂമി പോലെയായി ഒരു മനുഷ്യനെ കയറ്റിവിടുന്നില്ല.

അവതാരകന്‍: അത് കൊവിഡ് കാരണമല്ലേ?

അജയ് തറയില്‍: അമേരിക്കന്‍ വിസ വാങ്ങുന്ന പ്രയാസത്തോടെയാണ് ഞാന്‍ ശബരിമലയില്‍ പോകാന്‍ വേണ്ടി ഒരു പാസ് സംഘടിപ്പിച്ചത്. എനിക്ക് അമേരിക്കയ്ക്ക് പോകാന്‍ രണ്ട് പ്രാവശ്യം വിസ കിട്ടാന്‍ ഇത്രയും പ്രയാസമുണ്ടാകില്ല. അത്ര കണ്ട് ദുഷ്‌കരമായ, ശബരിമലയെ നശിപ്പിക്കുക എന്ന് പറയുന്ന സര്‍ക്കാരിന്റെ തിയറി.

അവതാരകന്‍: കൊവിഡ് കാലമായതുകൊണ്ടാണ് ആളുകള്‍ വരാത്തത്

അജയ് തറയില്‍: ആളുകള്‍ വന്നാലും കേറ്റി വിടുന്നില്ലല്ലോ. അവിടെ കേറ്റി വിടുന്നില്ല. ആയിരം പേരെയാണ് കയറ്റി വിടുന്നത്. നാല് കോടി പേര്‍ വരുന്ന സ്ഥലത്ത് ആയിരം പേരെയോ കയറ്റി വിടൂ എന്ന് പറയുന്നു. അവിടെ വന്ന ഒരു അയ്യപ്പനും കൊവിഡ് ഇല്ലല്ലോ. അവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കാണല്ലോ കൊവിഡ് വന്നിട്ടുള്ളത്.

അവതാരകന്‍: താങ്കളുടെ കീഴിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡെങ്കില്‍ എല്ലാവരേയും കേറ്റി വിടുമായിരുന്നോ?

അജയ് തറയില്‍: ഞാന്‍ കയറ്റി വിടുമായിരുന്നു. ഞാന്‍ കേരള ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ട് രണ്ടാഴ്ച്ചയായി. ജഡ്ജിയ്ക്ക് കൊവിഡായിട്ട് വന്നിട്ടില്ല. എന്ത് ചെയ്യാന്‍ പറ്റും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

തെരക്കോട് തെരക്ക്. കേരളം മുഴുവന്‍ ജനങ്ങള്‍ അങ്ങോടും ഇങ്ങോടും പോകുന്നു. യാതൊരു പ്രശ്‌നവുമില്ല കേരളത്തിലെ ജീവിതത്തില്‍. പമ്പ തുടങ്ങി മുകളിലേക്ക് കേറാന്‍ മാത്രം കൊവിഡ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

Next Story