‘ഈ അനുഭവം മറ്റാര്‍ക്കുമുണ്ടാകരുത്, പെനാല്‍റ്റി നഷ്ടമാക്കിയപ്പോഴേ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു’; വംശീയ അധിക്ഷേപങ്ങളില്‍ മറുപടിയുമായി സാക്ക
യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ പേരില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നതില്‍ പ്രതികരണവുമായി ഇംഗ്ലീഷ് യുവതാരം ബുക്കായോ സാക്ക. പെനാല്‍റ്റി കിക്ക് നഷ്ടമാക്കിയപ്പോള്‍ തന്നെ നേരിടാന്‍ പോകുന്ന അധിക്ഷേപങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ =ോധ്യമുണ്ടായിരുന്നെന്നും താരം പ്രതികരിച്ചു. അന്നേ ദിവസത്തിനു ശേഷം താനും ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്ഫോര്‍ഡും നേരിട്ട അധിക്ഷേപങ്ങള്‍ മറ്റൊരു കുട്ടിക്കും നേരിടേണ്ടി വരരുതേയെന്നു മാത്രമാണ് പ്രാര്‍ഥനയെന്നും താരം പറഞ്ഞു. ”എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞാന്‍ തുറന്നുനോക്കാറായിട്ട് ഒരാഴ്ച പിന്നിടുന്നു. അതില്‍ എന്തൊക്കെ […]
15 July 2021 9:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ പേരില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നതില്‍ പ്രതികരണവുമായി ഇംഗ്ലീഷ് യുവതാരം ബുക്കായോ സാക്ക.
പെനാല്‍റ്റി കിക്ക് നഷ്ടമാക്കിയപ്പോള്‍ തന്നെ നേരിടാന്‍ പോകുന്ന അധിക്ഷേപങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ =ോധ്യമുണ്ടായിരുന്നെന്നും താരം പ്രതികരിച്ചു. അന്നേ ദിവസത്തിനു ശേഷം താനും ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്ഫോര്‍ഡും നേരിട്ട അധിക്ഷേപങ്ങള്‍ മറ്റൊരു കുട്ടിക്കും നേരിടേണ്ടി വരരുതേയെന്നു മാത്രമാണ് പ്രാര്‍ഥനയെന്നും താരം പറഞ്ഞു.
”എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞാന്‍ തുറന്നുനോക്കാറായിട്ട് ഒരാഴ്ച പിന്നിടുന്നു. അതില്‍ എന്തൊക്കെ സന്ദേശങ്ങളായിരിക്കും വന്നിരിക്കുകയെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. വെംബ്ലിയില്‍ ആ പെനാല്‍റ്റി നഷ്ടമാക്കിയ നിമിഷം തന്നെ ഞാന്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ മൂന്നുപേര്‍ നേരിട്ട ഈ അധിക്ഷേപങ്ങള്‍ ഇനി മറ്റൊരു കുട്ടിക്കും നേരിടേണ്ടി വരല്ലേയെന്നു മാത്രം പ്രാര്‍ഥിക്കുന്നു”- സാക്ക ട്വിറ്ററില്‍ കുറിച്ചു.
അധിക്ഷേപങ്ങള്‍ക്കിടയിലും ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നുവെന്നു പറഞ്ഞ താരം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്നും വ്യക്തമാക്കി.
”സമൂഹമാധ്യമങ്ങിളൂടെയും നേരിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയാന്‍ വാക്കുകളില്ല. ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അഭിമാനം തോന്നിപ്പിക്കുന്നു. ടീമിലെ മുതിര്‍ന്ന താരങ്ങഴില് നിന്ന് ഏറെ പഠിക്കാന്‍ കഴിഞ്ഞു”- സാക്ക പറഞ്ഞു.
ഫൈനലിലെ നിര്‍ണായക പെനല്‍റ്റി കിക്ക് നഷ്ടമാക്കിയതില്‍ നിരാശയുണ്ടെന്നും ഇംഗ്ലണ്ട് ഫൈനല്‍ ജയിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെമന്നും താരം കൂട്ടിച്ചേര്‍ത്തു. കിരീടം കൊണ്ടുവരാനാകാത്തതില്‍ എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും സാക്ക പറഞ്ഞു.
”ഫുട്ബോളില്‍ വംശീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞ് രംഗത്തുവരികയും ഞങ്ങളെ പിന്തുണക്കുകയും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമെല്ലാം ചെയ്ത എല്ലാവര്ക്കും നന്ദി. ഇത്തവണ കിരീടം കൊണ്ടുവരാന്‍ കഴിയാത്തതില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം. വിജയത്തിന്റെ വില അറിയാവുന്ന ഈ തലമുറ നിങ്ങളെ അധികം കാത്തിരുത്തില്ല. അടുത്ത കിരീടം നമ്മള് ഉറപ്പായും നേടും”-സാക്ക കുറിച്ചു.
ഇറ്റലിക്കെതിരായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് തോറ്റത്. ഇംഗ്ലണ്ടിനായി കിക്കെടുത്ത മാര്‍ക്കസ് റഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്കാണ് പിഴച്ചത്. ഇതിന്റെ പേരില്‍ ഈ മൂന്നു താരങ്ങള്‍ക്കു നേരെയും ഇംഗ്ലീഷ് ആരാധകര്‍ വംശീയാധിക്ഷേപം അഴിചച്ചുവിടുകയായിരുന്നു.