UEFA Champions League

”സിറ്റിയെ തോല്‍പിക്കാന്‍ എന്തും ചെയ്യും; വേണ്ടി വന്നാല്‍ ഗ്രൗണ്ടില്‍ മരിക്കാനും തയാര്‍” ജീവന്മരണ പോരാട്ടത്തിന് തയാറെടുത്ത് നെയ്മര്‍

പി.എസ്.ജിയെ ഫൈനലില്‍ എത്തിക്കാന്‍ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ബ്രസീല്‍ താരം നെയ്മര്‍. 2-1 എന്ന ആദ്യപാദ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്നു പി.എസ്.ജി. മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത്.

ഈ സാഹചര്യത്തില്‍ പി.എസ്.ജിക്ക് ജയമൊരുക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രീ മാച്ച് വാര്‍ത്താ സമ്മേളനത്തില്‍ നെയ്മര്‍ പറഞ്ഞു. ” ജയത്തിനായി എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. അതിനു വേണ്ടി ഇനി പിച്ചില്‍ മരിക്കണമെങ്കില്‍ അതിനും ഒരുക്കമാണ്”- നെയ്മര്‍ പറഞ്ഞു.

വളെര കടുത്ത മത്സരമാണ് പി.എസ്.ജിയെ കാത്തിരിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു. ”ഏറെ കടുപ്പമുള്ള പോരാട്ടമാണിത്. പക്ഷേ ആത്മവിശ്വാസം വേണം. കണക്കുകളെ കാര്യമാക്കേണ്ട. ഇന്ന് എങ്ങനെ കളിക്കുന്നോ അതു മാത്രമാണ് കാര്യം. പി.എസ്.ജി. ആരാധകര്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കണം. മുന്നില്‍ നിന്നു പോരാടാന്‍ ഇറങ്ങുകയാണ് ഞങ്ങള്‍”- നെയ്മര്‍ പറഞ്ഞു.

ആദ്യപാദ മത്സരത്തിനിടെ പരുക്കേറ്റ യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇന്നു കളിക്കുന്ന കാര്യം സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ നെയ്മറിലും അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയയിലുമാണ് സിറ്റിയുടെ പ്രതീക്ഷകളത്രയും.

Covid 19 updates

Latest News