Top

തിരിച്ചുവരവില്‍ നായക സ്ഥാനം ഉറപ്പില്ലെന്ന് ശ്രേയസ്; പന്ത് തുടരട്ടെയെന്നും അഭിപ്രായം

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഈ സീസണിലെ ഐ.പി.എല്‍. മത്സരങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍. എന്നാല്‍ പരുക്കുമാറി താന്‍ തിരികെയെത്തിയാലും തന്റെ നായക സ്ഥാനം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് ശ്രേയസ് പറയുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ ആദ്യമായി ഫൈനലിലേക്കു നയിച്ച നായകനാണ് ശ്രേയസ് അയ്യര്‍. ഇക്കുറി പരുക്കിനെത്തുടര്‍ന്ന് ശ്രേയസ് ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പമില്ലായിരുന്നു. ശ്രേയസിന്റെ അഭാവത്തില്‍ മറ്റൊരു യുവതാരം റിഷഭ് പന്താണ് ടീമിനെ നയിച്ചത്. പന്തിന്റെ കീഴില്‍ ഡല്‍ഹി മികച്ച പ്രകടനം […]

6 July 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരിച്ചുവരവില്‍ നായക സ്ഥാനം ഉറപ്പില്ലെന്ന് ശ്രേയസ്; പന്ത് തുടരട്ടെയെന്നും അഭിപ്രായം
X

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഈ സീസണിലെ ഐ.പി.എല്‍. മത്സരങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍.

എന്നാല്‍ പരുക്കുമാറി താന്‍ തിരികെയെത്തിയാലും തന്റെ നായക സ്ഥാനം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് ശ്രേയസ് പറയുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ ആദ്യമായി ഫൈനലിലേക്കു നയിച്ച നായകനാണ് ശ്രേയസ് അയ്യര്‍.

ഇക്കുറി പരുക്കിനെത്തുടര്‍ന്ന് ശ്രേയസ് ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പമില്ലായിരുന്നു. ശ്രേയസിന്റെ അഭാവത്തില്‍ മറ്റൊരു യുവതാരം റിഷഭ് പന്താണ് ടീമിനെ നയിച്ചത്. പന്തിന്റെ കീഴില്‍ ഡല്‍ഹി മികച്ച പ്രകടനം കാഴ്ചവച്ചു വരുന്നതിനിടെയാണ് ഐ.പി.എല്‍. നിര്‍ത്തിവയ്ക്കുന്നത്.

ഐ.പി.എല്‍. സെപ്റ്റംബറില്‍ പുനരാരംഭിക്കുമ്പോള്‍ രേശയസ് തിരിച്ചുവരികയും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റാണ് ആരാണ് നായകനാവേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നാണ് ശ്രേയസ് പറയുന്നത്.

”ക്യാപ്റ്റന്‍സിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അത് മാനേജ്‌മെന്റാണ് നിശ്ചയിക്കുക. നിലവിലെ നാായകന്‍ മാറണമെന്ന് അഭിപ്രായമില്ല. പന്തിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തുകയാണ്. പോയിന്റ് പട്ടികയിലും തലപ്പത്താണ്. നായകസ സ്ഥാനത്തെക്കാള്‍ ടീം ആദ്യമായി ഐ.പി.എല്‍. കിരീടം ഉയര്‍ത്തണം എന്നതു മാത്രമാണ് ഞാന്‍ ാഗ്രഹിക്കുന്നത്”- ശ്രേയസ് പറഞ്ഞു.

Next Story

Popular Stories