Top

‘ഞാന്‍ വളരെ ആത്മവിശ്വാസത്തിലാണുളളത്, പക്ഷെ’; കഴക്കൂട്ടത്ത് മാനസികമായി വേദനിക്കുന്ന പീഡന അനുഭവങ്ങളുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇടതുമുന്നണിയ്ക്കും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റേയും ബിജെപി പ്രവര്‍ത്തകരുടേയും പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ വേണ്ടിയുള്ള ആസൂത്രണം കടകംപള്ളിയില്‍ നിന്നുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് നടത്തേണ്ടി വന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനത്തിലേക്ക് ക്രിമിനല്‍ പുള്ളിയെ കയറ്റി വിട്ടു. പ്രവര്‍ത്തകരെ സിപിഐഎം തല്ലിയൊതുക്കിയെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. വളരെ […]

6 April 2021 10:04 AM GMT

‘ഞാന്‍ വളരെ ആത്മവിശ്വാസത്തിലാണുളളത്, പക്ഷെ’; കഴക്കൂട്ടത്ത് മാനസികമായി വേദനിക്കുന്ന പീഡന അനുഭവങ്ങളുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍
X

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇടതുമുന്നണിയ്ക്കും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റേയും ബിജെപി പ്രവര്‍ത്തകരുടേയും പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ വേണ്ടിയുള്ള ആസൂത്രണം കടകംപള്ളിയില്‍ നിന്നുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് നടത്തേണ്ടി വന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനത്തിലേക്ക് ക്രിമിനല്‍ പുള്ളിയെ കയറ്റി വിട്ടു. പ്രവര്‍ത്തകരെ സിപിഐഎം തല്ലിയൊതുക്കിയെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

വളരെ നീചമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ജനാധിപത്യത്തിന് നിരക്കാത്ത പല പ്രവണതകളും ആ നിയോജക മണ്ഡലത്തിലുണ്ടായി.

ശോഭാ സുരേന്ദ്രന്‍

ഞാന്‍ ഏറ്റുമുട്ടിയത് കടകംപള്ളിയോടാണ്. അതുകൊണ്ടാണ് ഇത്രയധികം പീഡന അനുഭവങ്ങളുണ്ടായത്. മാനസികമായി വേദനിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായി. അതിന് പിന്നില്‍ ഇടതുപക്ഷം കൃത്യമായി ഗൂഢാലോചന നടത്തി. തോറ്റുപോകുമെന്ന ഘട്ടം വന്നപ്പോള്‍ പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും ഇടതുപക്ഷം നടത്തി. ഇന്നലെ പുതിയൊരു നോട്ടീസ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചു. ഇന്ന പള്ളിക്ക്, ഇന്ന ക്ഷേത്രത്തിന് ഇത്ര പണം കൊടുത്തു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തീര്‍ത്ഥാടനവും ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് ആണത്. അതിനെ സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിച്ചുകൊണ്ട് അത് എന്റെയാണ് എന്ന് പറഞ്ഞുകൊണ്ട് നോട്ടീസ് ഇറക്കേണ്ട അവസ്ഥയിലേക്ക് വന്നു എന്ന് പറഞ്ഞാല്‍ ബിജെപിയുടെ മുന്നോട്ടുപോക്കില്‍ ഇടയ്ക്കിടക്ക് ഇടതുപക്ഷത്തിന് കാലിടറി എന്നാണ്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തിന് വേണ്ടി എസ് എസ് ലാലും കടകംപള്ളിയും തമ്മില്‍ മത്സരമുണ്ടായിട്ടുണ്ട്.

താന്‍ ജയിക്കരുതെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പറയാറായിട്ടില്ല. ഞങ്ങള്‍ വോട്ടര്‍മാരോട് പറഞ്ഞത് കഴക്കൂട്ടത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നായിരുന്നു. അത് തെരഞ്ഞെടുപ്പിന് ശേഷം ജയിച്ച് എംഎല്‍എ ആയിക്കഴിഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ചാണ് സൂചന നല്‍കിയതെങ്കിലും അതിന് മുന്നേ തന്നെ കഴക്കൂട്ടം മണ്ഡലത്തെ ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ എനിക്ക് സാധിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ അവിടെ വരികയും കഴക്കൂട്ടത്തെ എല്ലാ ജനാധിപത്യവിശ്വാസികളോടും അദ്ദേഹം സംവദിച്ചെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭയുടെ പ്രതികരണം

“ഞാന്‍ വളരെ ആത്മവിശ്വാസത്തിലാണുളളത്. പക്ഷെ, ഈ തെരഞ്ഞെടുപ്പിനിടയില്‍ ഈ പറഞ്ഞതുപോലുള്ള സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍ കുറയ്ക്കാനാവശ്യമായ ആസൂത്രണം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് വളരെ കൃത്യമായിട്ടുണ്ടായിരുന്നു. എത്രയോ ഘട്ടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകന്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാതിരിക്കുക, ഞങ്ങള്‍ക്ക് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തേണ്ടി വരിക, അതുപോലെ തന്നെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനത്തിന് അകത്തേക്ക് ക്രിമിനല്‍ പുള്ളികളെ കയറ്റി വിടുക. എന്നിട്ട് അവരെ പിടിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളവിടെ മണിക്കൂറുകളോളം ഇരിക്കുക. ഇന്ന് കാട്ടായിക്കോണത്തുണ്ടായത് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തില്‍ മത്സരിച്ച എല്ലാവര്‍ക്കും സ്‌നേഹമുള്ള പെണ്‍കുട്ടിയെയാണ് പട്ടാപ്പകല്‍ തല്ലിയൊതുക്കിയത്. അതോടൊപ്പം തന്നെ ഒരാളുടെ തല തല്ലിപ്പൊളിച്ച് ചോരയൊഴുകുന്ന ദൃശ്യങ്ങള്‍ വരെ ജനത്തിന് കാണേണ്ട സാഹചര്യമുണ്ടായി. ഇടത് കോട്ടയായാണ് സിപിഐഎം തന്നെ കാട്ടായിക്കോണത്തെ വിശേഷിപ്പിക്കുന്നത്. വളരെ നീചമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ജനാധിപത്യത്തിന് നിരക്കാത്ത പല പ്രവണതകളും ആ നിയോജക മണ്ഡലത്തിലുണ്ടായി. പക്ഷെ, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങള്‍ വോട്ടര്‍മാരോട് പറഞ്ഞത് കഴക്കൂട്ടത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നായിരുന്നു. അത് തെരഞ്ഞെടുപ്പിന് ശേഷം ജയിച്ച് എംഎല്‍എ ആയിക്കഴിഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ചാണ് സൂചന നല്‍കിയതെങ്കിലും അതിന് മുന്നേ തന്നെ കഴക്കൂട്ടം മണ്ഡലത്തെ ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ എനിക്ക് സാധിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ അവിടെ വരികയും കഴക്കൂട്ടത്തെ എല്ലാ ജനാധിപത്യവിശ്വാസികളോടും അദ്ദേഹം സംവദിച്ചു.

വിശ്വാസിയോടൊപ്പം നിന്ന വ്യക്തി എന്ന നിലയില്‍ വിശ്വാസികള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. കാരണം, അത് അവര്‍ നേരില്‍ അനുഭവിച്ചവരാണ്. സാമുദായിക-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും സഹകരണമുണ്ടായി. സന്ദര്‍ശനം നടത്തണമെന്ന് അമ്പലക്കമ്മിറ്റികളില്‍ നിന്ന് ആവശ്യമുണ്ടായി. അനിതര സാധാരണമായ അനുഭവമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് എനിക്കുണ്ടായിട്ടുള്ളത്. മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ആളുകളില്‍ നിന്നും വലിയ പിന്തുണ എന്‍ഡിഎയ്ക്ക് കിട്ടിയിട്ടുണ്ട്.

ശോഭാ സുരേന്ദ്രന്‍ ജയിക്കരുതെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ടോ?

അതിനേക്കുറിച്ച് ഈ സമയത്ത് എനിക്ക് പറയാന്‍ കഴിയില്ല. കാരണം, പോളിങ്ങ് കഴിഞ്ഞിട്ടേയുള്ളൂ. ബൂത്ത് തലത്തില്‍ നിന്നുള്ള ആളുകള്‍ വന്ന് അതിന്റെ വേരിഫിക്കേഷന്‍ ഒമ്പത് മണിക്ക് ശേഷം ചേരുന്ന കമ്മിറ്റിയിലാണ് നടക്കുക. വിവിധ മേഖലകളില്‍ അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ പറയാന്‍ കഴിയൂ.

പാര്‍ട്ടിയില്‍ നിന്നും തീര്‍ച്ചയായും പൂര്‍ണ സഹകരണമുണ്ടായി. അത്തരത്തിലുള്ള ഒരു സാഹചര്യവും കഴക്കൂട്ടത്തില്ല. മാത്രമല്ല പാര്‍ട്ടി ആവശ്യപ്പെട്ട ഒരു നിര്‍ണായക ഘട്ടത്തിലാണല്ലോ ഞാന്‍ രംഗപ്രവേശം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ച് അതിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. നേരെ മറിച്ച്, ശോഭാ സുരേന്ദ്രന്‍ മത്സരരംഗത്തുണ്ട് എന്ന് പറഞ്ഞത് സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെയാണ്. അദ്ദേഹം പറയുന്ന സമയത്താണ് ഞാന്‍ അത് മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നത്. അതിന് മുമ്പ് ദേശീയ തലത്തില്‍ നിന്നും മത്സരിക്കേണ്ടി വരും എന്ന നിര്‍ദ്ദേശം ലഭിച്ചതൊഴിച്ചാല്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

വി മുരളീധരന്‍ പക്ഷം കഴക്കൂട്ടത്ത് വെട്ടിയൊതുക്കിയോ?

മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം എന്ന് മാത്രമേ അതിനെ പറയാന്‍ കഴിയൂ. ബിജെപി ഒരു ജനാധിപത്യപാര്‍ട്ടിയാണ്. ഇരുമ്പ് മറയ്ക്ക് അകത്ത് നേതാക്കന്‍മാരെ പൂട്ടിയിടുന്ന പാര്‍ട്ടിയല്ല. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. അതെല്ലാം ഏകീകരിച്ചുകൊണ്ട് പാര്‍ട്ടി ഘടകം ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ പിന്നീട് ആ പാര്‍ട്ടി ഘടകമെടുക്കുന്ന തീരുമാനത്തോട് വളരെ കൃത്യതയോടെ ഒരുമിച്ച് യാത്ര ചെയ്യുന്ന യാത്രാസംഘത്തിലെ ഒരു അംഗം മാത്രമാണ് ഞാന്‍.

ഫണ്ട് വരുന്നു എന്നത് പുകമറ സൃഷ്ടിക്കാനുള്ള പ്രചരണം മാത്രമാണ്. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുപോയിട്ടുള്ളത്. പാര്‍ട്ടി ഘടകം തന്നെയാണ് തെരഞ്ഞെടുപ്പില്‍ നയിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ ഫഌക്‌സ് അടിക്കലും പോസ്റ്ററൊട്ടിക്കലും അതിനുള്ള പണമിടപാട് നടത്തലൊന്നും സംഘത്തിന്റെ പണിയേ അല്ല.

ആരോടാണ് ഏറ്റുമുട്ടിയത്? എസ് എസ് ലാലിനോടോ കടകംപള്ളി സുരേന്ദ്രനോടോ?

ഏറ്റുമുട്ടിയത് കടകംപള്ളിയോടാണ്. അതുകൊണ്ടാണ് ഇത്രയധികം പീഡന അനുഭവങ്ങളുണ്ടായത്. മാനസികമായി വേദനിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായി. അതിന് പിന്നില്‍ ഇടതുപക്ഷം കൃത്യമായി ഗൂഢാലോചന നടത്തി. തോറ്റുപോകുമെന്ന ഘട്ടം വന്നപ്പോള്‍ പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും ഇടതുപക്ഷം നടത്തി. ഇന്നലെ പുതിയൊരു നോട്ടീസ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചു. ഇന്ന പള്ളിക്ക്, ഇന്ന ക്ഷേത്രത്തിന് ഇത്ര പണം കൊടുത്തു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തീര്‍ത്ഥാടനവും ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് ആണത്. അതിനെ സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിച്ചുകൊണ്ട് അത് എന്റെയാണ് എന്ന് പറഞ്ഞുകൊണ്ട് നോട്ടീസ് ഇറക്കേണ്ട അവസ്ഥയിലേക്ക് വന്നു എന്ന് പറഞ്ഞാല്‍ ബിജെപിയുടെ മുന്നോട്ടുപോക്കില്‍ ഇടയ്ക്കിടക്ക് ഇടതുപക്ഷത്തിന് കാലിടറി എന്നാണ്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തിന് വേണ്ടി എസ് എസ് ലാലും കടകംപള്ളിയും തമ്മില്‍ മത്സരമുണ്ടായിട്ടുണ്ട്.”

Also Read: ‘പൊലീസ് ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു’; രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് മന്ത്രി കടകംപള്ളി

Next Story