ഹൈദരാബാദ് ടിആര്‍എസും മജ്ലിസും ചേര്‍ന്ന് ഭരിച്ചേക്കും; ബിജെപി നാലില്‍നിന്ന് നാല്‍പ്പതിലേക്ക്, കോണ്‍ഗ്രസ് രണ്ടിലൊതുങ്ങി
ഹൈദരാബാദ്: വാശിയേറിയ ഹൈദരാബാദ് മുന്സിപല് തെരഞ്ഞെടുപ്പില്‍ ടിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ചേര്‍ന്ന ചേര്‍ന്ന് വിജയമുറപ്പിച്ചു. 150 അംഗ കൗണ്‍സിലിലെ 125 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ടിആര്‍എസിന് 46 സീറ്റും എഐഎംഐഎമ്മിന് 39 സീറ്റുകളും ലഭിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളായിരുന്ന ടിആര്‍എസും മജ്ലിസും ഇത്തവണ വെവ്വേറെയാണ് മത്സരിച്ചത്. എന്നാല്‍ ഭരണം പിടിക്കാന്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചേക്കുമെന്നാണ് വിവരം. നിലവിലെ കണക്കനുസരിച്ച് ബിജെപിക്ക് 38 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. 25 സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. […]

ഹൈദരാബാദ്: വാശിയേറിയ ഹൈദരാബാദ് മുന്സിപല് തെരഞ്ഞെടുപ്പില്‍ ടിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ചേര്‍ന്ന ചേര്‍ന്ന് വിജയമുറപ്പിച്ചു. 150 അംഗ കൗണ്‍സിലിലെ 125 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ടിആര്‍എസിന് 46 സീറ്റും എഐഎംഐഎമ്മിന് 39 സീറ്റുകളും ലഭിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളായിരുന്ന ടിആര്‍എസും മജ്ലിസും ഇത്തവണ വെവ്വേറെയാണ് മത്സരിച്ചത്. എന്നാല്‍ ഭരണം പിടിക്കാന്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചേക്കുമെന്നാണ് വിവരം.
നിലവിലെ കണക്കനുസരിച്ച് ബിജെപിക്ക് 38 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. 25 സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അതില്‍ ടിആര്‍എസ് പത്തിലും എഐഎംഐഎം മൂന്നിടത്തും ബിജെപി പത്തിടത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബിജെപിയായിരുന്നു മുന്നില്‍. പിന്നീട് ടിആര്‍എസ് ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു.
46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര് (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
2016ല്‍ ടി.ആര്.എസ്. 99 സീറ്റുകളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിച്ചിരുന്നു.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ പ്രാധാന്യത്തോടെയാണ് പാര്‍ട്ടികള്‍ ഫലത്തെ നോക്കികാണുന്നത്. നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. ബിജെപിക്ക് വേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തിന് എത്തിയിരുന്നു.
ടിആര്‍എസിന്റെ പ്രചാരണത്തിന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമ റാവു നേതൃത്വം നല്കി. പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവും സജീവമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിനായി നല്‍കിയത് സംസ്ഥാന പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡിയും വര്‍ക്കിംഗ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിയമായിരുന്നു രംഗത്തുണ്ടായിരുന്നത്. എഐഎംഐഎമ്മിനായി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, അക്ബറുദ്ദീന്‍ ഉവൈസി എന്നിവരായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്.